ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ജപ്പാൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്​ച നടത്തി

അബൂദബി: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമായി കൂടിക്കാഴ്​ച നടത്തി. മേഖലയിലെയും അന്താരാഷ്​ട്ര തലത്തി​െലയും വിവിധ വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തി. 

ശേഷം ജപ്പാൻ-യു.എ.ഇ ബിസിനസ്​ ഫോറത്തിൽ ആബെ പ​െങ്കടുത്തു. സാമ്പത്തിക മന്ത്രി സുൽത്താൻ ആൽ മൻസൂറി, സഹമന്ത്രിയും അഡ്​നോക്​ ഗ്രൂപ്പ്​ ചീഫ്​ എക്​സിക്യൂട്ടീവുമായ ഡോ. സുൽത്താൻ ആൽ ജാബിർ എന്നിവരും ഫോറത്തിനെത്തിയിരുന്നു. ശൈഖ്​ സായിദി​​​െൻറ സ്​മാരകം ഫൗണ്ടേഴ്​സ്​ മെമോറിയലും ഷിൻസോ ആബെയും പത്​നി ആകീ ആബെയും സന്ദർശിച്ചു.

Tags:    
News Summary - prime minister-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.