ബഹ്റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി പ്രസിഡന്റ്; മേഖലയിലെ നിലവിലെ സാഹചര്യം ചർച്ചയായി

അബൂദബി: ബഹ്റൈനിൽ സൗഹൃദ സന്ദർശനത്തിനെത്തിയ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളുടെയും സൗഹൃദബന്ധവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചർച്ച നടത്തി. അതോടൊപ്പം പ്രദേശിക സാഹചര്യങ്ങൾ പരിഗണിച്ച് തുടർച്ചയായ സഹകരണം, ഏകോപനം എന്നിവ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ചർച്ചയിൽ ഉയർന്നുവന്നു.

മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യങ്ങളും അത് അന്തർദേശീയ സുരക്ഷ, സമാധാനം, കടൽസുരക്ഷ, ഊർജവിതരണം, ആഗോള സമ്പദ്‌വ്യവസ്ഥ എന്നിവയിൽ ഉണ്ടാക്കുന്ന സ്വാധീനങ്ങളും യോഗത്തിൽ വിലയിരുത്തി. യു.എ.ഇ, ബഹ്റൈൻ എന്നിവ ഉൾപ്പെടെയുള്ള മേഖലയിലെ രാജ്യങ്ങളെ ലക്ഷ്യമിട്ട് നടന്ന ഇറാന്റെ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമലംഘനമാണെന്നും പ്രദേശിക സമാധാനത്തെയും സ്ഥിരതയെയും ബാധിക്കുന്നതാണെന്നും ഇരുനേതാക്കളും വിലയിരുത്തി.

ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ഇരുരാജ്യങ്ങളിലെയും മറ്റു ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.

Tags:    
News Summary - President meets with King of Bahrain; current regional situation discussed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.