റാക് കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റിയുടെ സേവന രത്ന പുരസ്കാരം ഹസൈനാര്‍ കോഴിച്ചെന സ്വീകരിക്കുന്നു
റാസല്‍ഖൈമ: അന്തരിച്ച ഇബ്രാഹിം ബാവയുടെ പേരില്‍ റാക് കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി നല്‍കിവരുന്ന സേവന രത്ന പുരസ്കാരം റാസല്‍ഖൈമയിലെ സാമൂഹിക പ്രവര്‍ത്തകനായ ഹസൈനാര്‍ കോഴിച്ചെനക്ക് സമ്മാനിച്ചു. റാക് കെ.എം.സി.സി ഹാളില്‍ നടന്ന ചടങ്ങില്‍ കെ.എം.സി.സി ഭാരവാഹികളായ അബ്ദുന്നാസര്‍ ശിഹാബുദ്ദീന് തങ്ങള്‍, ഹനീഫ് പാനൂര്‍, സി.വി. അബ്ദുല്റഹ്മാന് എന്നിവര്‍ യഥാക്രമം പ്രശസ്തി ഫലകവും സാക്ഷ്യ പത്രവും പൊന്നാടയും ഹസൈനാര്‍ കോഴിച്ചെനക്ക് സമ്മാനിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതുള്‍പ്പെടെയുള്ള ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ നിസ്വാര്‍ഥ സേവനമാണ് ഹസൈനാറിനെ പുരസ്കാരത്തിനര്‍ഹനാക്കിയത്. റാക് കെ.എം.സി.സി പ്രസിഡന്റ് ഹനീഫ് പാനൂര്‍ ഉദ്ഘാടനം ചെയ്തു. അസീസ് പേരോട്, താജുദ്ദീന് മര്‍ഹബ, നാസര്‍ പൊന്മുണ്ടം, അസീസ് കൂടല്ലൂര്‍, കാദര്‍കുട്ടി, റാഷിദ് തങ്ങള്‍, ജാഫര്‍ എന്നിവര്‍ സംസാരിച്ചു. സഹദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.