അജ്മാന്‍ : അജ്മാനിലെ ആറ് പ്രധാന റോഡുകളോട് ചേര്‍ന്ന് പ്രീപെയ്ഡ് പാര്‍ക്കിങ് സംവിധാനം നിലവില്‍ വന്നു. അജ്മാന്‍ നഗരസഭ ആസൂത്രണ വിഭാഗമാണ് ഇതു സംബന്ധിച്ച് തീരുമാനം കൈകൊണ്ടത്. റുമൈലയിലെ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് റോഡ്,ശൈഖ് ഖലീഫ റോഡ്, കുവൈത്ത് സ്ട്രീറ്റ്, നുഐമിയയിലെ ശൈഖ് സായിദ് റോഡ്, ശൈഖ് റാഷിദ് ബിന്‍ അബ്ദുല്‍ അസീസ് റോഡ്, റാഷിദിയയിലെ ബദര്‍ സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് സംവിധാനം. ഈ ആറു പ്രദേശങ്ങളിലായി 2463 പാര്‍ക്കിംഗ് ഇടങ്ങളാണ് പുതുതായി നിലവില്‍ വന്നത്.
മേഖലയിലെ സുഗമമായ ഗതാഗതം സാധ്യമാക്കാൻ തീരുമാനം സഹായിക്കുമെന്ന് നഗരസഭ ഡയറക്ടര്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ നുഐമി പറഞ്ഞു. രാവിലെ 8 മുതല്‍ ഉച്ചക്ക് ഒന്ന്‍ വരെയും വൈകീട്ട് നാലു മുതല്‍ രാത്രി ഒന്‍പത് വരെയും ഈ പ്രദേശങ്ങളിലെ പാര്‍ക്കിംഗ് സംവിധാനം നിരീക്ഷിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അദേഹം അറിയിച്ചു. മറ്റു പ്രദേശങ്ങളിലെ പോലെ എസ്.എം.എസ് വഴി പണം അടക്കാന്‍ ഇവിടങ്ങളിലും സൗകര്യമുണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.