ആംസെറ്റ പ്രീമിയർ ലീഗ് ജേതാക്കളായവർ
ദുബൈ: മലബാർ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി അലുമ്നിയുടെ (ആംസെറ്റ) നേതൃത്വത്തിൽ ‘ഇക്കോ എയർ പ്രോഫൂട്സ്’ എന്ന പേരിൽ എൻജിനീയറിങ് പ്രീമിയർ ഫുട്ബാൾ ലീഗ് സംഘടിപ്പിച്ചു.
ഫെബ്രുവരി 18ന് ഷാർജ പെയിന്റ് ബാൾ പാർക്കിൽ നടന്ന മത്സരത്തിൽ 40 ടീമുകൾ പങ്കെടുത്തു. ക്ലാസിക് മത്സരത്തിൽ എം.ഇ.എസ് കോളജും മാസ്റ്റേഴ്സ് മത്സരത്തിൽ എ.ഇ.സി കോളജും ജേതാക്കളായി. എം.ഇ.എ കോളജും എൻ.ഐ.ടി.ടി.ഇയും യഥാക്രമം രണ്ടാം സ്ഥാനം നേടി. 1000ത്തിലധികം പേർ ടൂർണമെന്റ് സന്ദർശിക്കാൻ എത്തിയിരുന്നതായി സംഘാടക സമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.