പ്രവാസി  വോട്ടവകാശം:  കേന്ദ്ര സർക്കാർ  അനാസ്ഥ  അവസാനിപ്പിക്കണം -കെ.എം.സി.സി

ദുബൈ: പ്രവാസി  വോട്ടവകാശം ഉറപ്പാക്കുന്നതിൽ കേന്ദ്ര  സർക്കാർ നടപടി  സ്വീകരിക്കാത്തതിൽ  സുപ്രിം  കോടതി  അന്ത്യശാസനം  നൽകിയ  സ്ഥിതിക്ക് എനിയെങ്കിലും  ആവശ്യമായ  നിയമ നിർമാണം  നടത്താൻ സർക്കാർ തയ്യാറാവണമെന്ന്  യു.എ.ഇ കെ.എം.സി.സി ആവശ്യപ്പെട്ടു.സൈനികർക്ക്  എവിടെയായിരുന്നാലും  തപാൽ വോട്ടിങ്ങിലൂടെ ജനാധിപത്യ  പ്രക്രിയയിൽ പങ്കാളികളാവാൻ  ഇപ്പോൾ തന്നെ അവസരമുണ്ട്​. 

വിദേശ നാണ്യം  നേടിത്തരിക വഴി  ഇന്ത്യയുടെ  സമ്പദ് വ്യവസ്ഥക്ക്​  എന്നും താങ്ങായി നിൽക്കുന്ന  പ്രവാസി  സമൂഹ ത്തി​​​െൻറ വോട്ടിങ്ങ്​ അധികാരം  നിഷേധിക്കുന്നതിനെതിരെ  കോടതിയുടെ താക്കീത്  ശുഭസൂചകമാണെന്ന്​ കെ.എം.സി.സി വിലയിരുത്തി.ഇടതുമുന്നണി  അധികാരത്തിൽ  വന്നതിനു ശേഷം നോർക്ക റൂട്ട്സി​​​െൻറയും പ്രവാസി  ക്ഷേമനിധി  ബോർഡി​​​െൻറയുംപ്രവർത്തനങ്ങൾ സ്​തംഭിച്ചു. എൻ.ആർ.​െഎ കമ്മിഷൻ  മരവിപ്പിച്ചു. 

ടിക്കറ്റ്​ നിരക്ക്​ കൊള്ള വിമാനക്കമ്പനികൾ തുടരുന്നു. ഗൾഫു  നാടുകളിൽ  തൊഴിൽ  നഷ്​ടപ്പെടുന്നവരുടെ  എണ്ണം കൂടി വരികയാണ് . ഇവരുടെ  പുനരധിവാസ  പ്രഖ്യാപനങ്ങളും  പദ്ധതികളും കടലാസിലൊതുങ്ങുകയാണ്. ഇക്കാര്യങ്ങളൊകെ ചൂണ്ടിക്കാണിച്ചു മുഖ്യമന്ത്രിക്ക്  നേരിട്ട്  നിവേദനം സമർപ്പിക്കാൻ  കെ.എം.സി.സി  സെക്രട്ടറിയേറ്റ്  യോഗം  തീരുമാനിച്ചു.  പ്രസിഡൻറ്​ ഡോ-.പുത്തൂർ  റഹ്​മാൻ  അധ്യക്ഷത വഹിച്ചു. നിസാർ തളങ്കര , ഹസൈനാർ  ഹാജി  എടച്ചാക്കൈ , അബു  ചിറക്കൽ , മുസ്തഫ  മുട്ടുങ്ങൽ സംസാരിച്ചു . ജന. സെക്രട്ടറി  ഇബ്രാഹിം  എളേറ്റിൽ  സ്വാഗതവും സൂപ്പി  പാതിരിപ്പറ്റ  നന്ദിയും പറഞ്ഞു .

Tags:    
News Summary - pravasi vote-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.