വടകര  എന്‍.ആര്‍.ഐ ഫോറം കുടുംബ സംഗമം 

ഷാര്‍ജ: വടകര എന്‍.ആര്‍.ഐ ഫോറം ഷാര്‍ജ  ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ സ്നേഹ കുടുംബ സംഗമം സംഘടിപ്പിച്ചു. 
ജാതിമത രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം മാനവ ഐക്യത്തിന്‍െറ സന്ദേശവുമായി വടകര പാര്‍ലമെന്‍റ് മണ്ഡലത്തില്‍  അധിവസിക്കുന്നവര്‍ പങ്കുചേര്‍ന്ന സദസ്, പരസ്പര  സ്നേഹത്തിന്‍െറയും സൗഹാര്‍ദ്ദത്തിന്‍െറയും നിമിഷങ്ങളാണ് സമ്മാനിച്ചത്. നിരവധി കുടുംബങ്ങള്‍ സംഗമത്തില്‍ പങ്കാളികളായി. ചിരിയും ചിന്തയും വിവിധ കലാപരിപാടികളും അരങ്ങേറിയ പരിപാടി തികച്ചും വേറിട്ട അനുഭൂതിയായിരുന്നു. 
സാംസ്കാരിക പരിപാടിയില്‍ പ്രസിഡന്‍റ് സഅദ് പുറക്കാട് അധ്യക്ഷത വഹിച്ചു. ഷാര്‍ജ  ഇന്ത്യന്‍ അസോസിയേഷന്‍  പ്രസി. അഡ്വ. വൈ.എ റഹീം  ഉദ്ഘാടനം ചെയ്തു. ജോ. ട്രഷറര്‍ മൊയ്തീന്‍, സിറാജുദ്ദീന്‍ സംസാരിച്ചു. 
എന്‍.ആര്‍.ഐ ഫോറം സെക്രട്ടറി ശിവപ്രസാദ് സ്വാഗതവും ട്രഷറര്‍ മുഹമ്മദ് കുറ്റ്യാടി നന്ദിയും പറഞ്ഞു. മുരളീധരന്‍ ഇടവന, സുജിത് ചന്ദ്രന്‍, നിയാസ് തിക്കോടി, സുബൈര്‍ വള്ളിക്കാട്, ഷാജി ചെറിയത്ത്, മോഹനന്‍ നേതൃത്വം നല്‍കി . പപ്പന്‍ പത്മനാഭാന്‍, അനു നിക്സന്‍, ഭാവന, മാളവിക തുടങ്ങിയവര്‍ ഒരുക്കിയ കലാ വിരുന്നുമുണ്ടായിരുന്നു. മുസ്തഫ മുട്ടുങ്ങല്‍, അബ്ദുല്ല മാണിക്കോത്ത്, രാജന്‍, നാസര്‍ വേളം, ഫര്‍ഹാന്‍, നസീര്‍.വി എന്നിവര്‍ സമ്മാന വിതരണം നടത്തി.
 

News Summary - pravasi family meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.