ദുബൈ: ഇൗ രാത്രി അവസാനിക്കരുതേ എന്ന് ആയിരക്കണക്കിന് മനുഷ്യർ ഒന്നു ചേർന്ന് ആഗ്രഹിച ്ചു പോവുക^ അത്രമേൽ മനോഹരമായിരുന്നു ഗ്ലോബൽ വില്ലേജിലെ കഴിഞ്ഞ രാത്രി. സന്തോഷത്തിെ ൻറയും സംഘബോധത്തിെൻറയും സമാധാനത്തിെൻറയും ഇൗണങ്ങൾ ഒരുമിച്ചു മൂളവെ സഹിഷ്ണതയു ടെ ആഗോള തലസ്ഥാനമായ ദുബൈ അതിനു താളം പിടിച്ചു. പരിപാടി തുടങ്ങുന്നതിന് മണിക്കൂറുകൾ മുൻപു തന്നെ കാഴ്ചക്കാർ ഗ്ലോബൽ വില്ലേജിലെ ഷോപ്പിങും കറക്കവും നിർത്തിവെച്ച് മുഖ്യവേ ദിക്ക് മുന്നിൽ തടിച്ചുകൂടിയിരുന്നു.കലാ സമൂഹത്തെ എന്നും നെഞ്ചേറ്റുന്ന പ്രവാസി സമൂഹ ത്തിെൻറ എല്ലാ സ്നേഹവും പ്രതിഫലിക്കുന്നതായിരുന്നു പ്രവാേസാത്സവ വേദിയിൽ തടിച്ചു കൂടിയ പതിനായിരങ്ങൾ.
ഒൗപചാരികതയുടെ മുടൂപടമില്ല എന്നതു തന്നെയായിരുന്നു ഇന്നലത്തെ കലാരാത്രിയുടെ ഏറ്റവും വലിയ ഇൗടുമുതൽ. അടുത്ത വീട്ടിലെ കുട്ടികൾ എന്ന മട്ടിൽ മലയാളിക്ക് അടുപ്പമുള്ള ദുൽഖറിനെയും വിനീതിനെയും മലയാളികൾക്ക് മാത്രമല്ല ഇന്ത്യയുടെ മറ്റു കോണിൽ നിന്നുള്ളവരും ലോകത്തിെൻറ പല ഭാഗങ്ങളിൽ നിന്നുള്ളവരുമായ ആസ്വാദകർ നെഞ്ചോടു ചേർത്തു.അവതാരകരായ അർഫാസും ഡോണയും അതിഥികളെ ക്ഷണിക്കവെ ആർപ്പുവിളി മുഴക്കി അവർ സ്വീകരിച്ചു. ദുൽഖറിെൻറ ഒാരോ വാക്കും വിനീതിെൻറയും നരേഷ് അയ്യരുടെയും സിതാരയുടെയും ഒാരോ വരികളും കോട്ടയം നസീറിെൻറയും ഷാജിയുടെയും ചിരിമുത്തുകളും അത്യാഹ്ലാദത്തോടെയാണ് സദസ്സ് ഏറ്റെടുത്തത്.
വിഷ്ണുവും സമദും പതിവുതെറ്റിച്ചില്ല, ഒാമനകളായി മാറി കൺമണികൾ. പലകുറി ഗ്ലോബൽ വില്ലേജിൽ വന്നിട്ടുണ്ടെങ്കിലും ഇതുപോെലാരു ആൾക്കൂട്ടം കണ്ടിട്ടില്ലെന്നായിരുന്നു ദുൽഖറിെൻറ അഭിപ്രായം. കസവിെൻറ തട്ടമിട്ട് മൂളിക്കൊണ്ടാണ് വിനീത് വേദിയിലെത്തിയത്. പിന്നെ ഒാമനപ്പുഴക്കടപ്പുറത്ത് പാടി. സർവ്വകാല ഹിറ്റായ മാണിക്കമലരായ പൂവി.. തുടങ്ങിയതോടെ സദസ്സ് ഇളകി മറിഞ്ഞു. യു.എ.ഇയിലെയും കേരളത്തിലെയും പ്രമുഖ ബ്രാൻറുകളുടെ പ്രതിനിധികളുടെ സാന്നിധ്യവും ഉത്സവത്തിനുണ്ടായിരുന്നു.
ജോയ് ആലുക്കാസ് ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ ജോൺ പോൾ ആലുക്ക, റാവോസ് സ്മാർട്ഫോൺസ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ഫ്രാൻസിസ്, വിയു ആപ്പ് അസോ. ഡയറക്ടർ റോബിൻ ഫിലിപ്പ്, ഇൗസ്ടി സീനിയർ ബ്രാൻറ് എക്സിക്യൂട്ടിവ് അശ്വിൻ ശശീന്ദ്രൻ, മോഡേൺ ഹെയർ ഫിക്സിങ് എം.ഡി മുജീബ് തറമ്മൽ,യുണിക് വേൾഡ് ബിസിനസ് സെൻറർ എം.ഡി സുലൈമാൻ മൊയ്ദീൻ, പ്രോമിനൻറ് ഇൻഷുറൻസ് ബ്രോക്കേഴ്സ് എം.ഡി അബ്ദുൽ മജീദ്, ടൈം എക്സ്്പ്രസ് കാർഗോ ഒാപ്പറേഷൻ മാനേജർ മഷൂദ്, ബെല്ലോ ബസ് എം.ഡി മുഹമ്മദ് ബഷീർ, ഉസ്താദ് ഹോട്ടൽ എം.ഡി മുഹമ്മദ് ബിനീഷ്, യപ്ടു ഇവൻറ്സ് എം.ഡി സവ്വാബ് അലി, എ.കെ. അഡ്വർടൈസിങ് ജനറൽ മാനേജർ റനൂബ് അബ്ദുൽ ഹഖ് അബ്ബാസ്, എ.ആർ.എൻ ഡെ.കണ്ടൻറ് ഡയറക്ടർ മേരി കർത്ത എന്നിവർക്ക് ദുൽഖർ സൽമാൻ മൊമെേൻറാ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.