എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ മഹാത്മാ ഗാന്ധി കൾചറൽ ഫോറം ഷാർജ ആദരിച്ചപ്പോൾ
ഷാർജ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ മഹാത്മാഗാന്ധി കൾചറൽ ഫോറം ഷാർജ ആദരിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ പ്രസിഡന്റ് പ്രഭാകരൻ പന്ത്രോളിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത്, ട്രഷറർ ഷാജി ജോൺ, വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽമാരായ പ്രമോദ് മഹാജൻ, മുഹമ്മദ് അമീൻ, ഓഡിറ്റർ ഹരിലാൽ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ യൂസഫ് സഗീർ, പ്രഭാകരൻ പയ്യന്നൂർ, അബ്ദുമനാഫ് മാട്ടൂൽ, എൻ.പി. അനീഷ്, എ.വി മധു, നസീർ കുനിയിൽ തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഗഫൂർ പാലക്കാട് സ്വാഗതവും ട്രഷറർ ജോർജ് ആൻറണി നന്ദിയും പറഞ്ഞു. ഷാർജ ഇന്ത്യൻ സ്കൂളിൽ നിന്ന് 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും എം.ജി.സി.എഫ് അംഗങ്ങളുടെ കുട്ടികളെയും ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.