ഷാര്‍ജ: പുതിയ എഴുത്തുകാരുടേതുൾപ്പെടെ ഇരുന്നൂറിേലറെ പുസ്തകങ്ങളാണ് േശ്രഷ്ഠ മലയ ാളത്തില്നിന്ന് മാത്രം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ 38ാം അധ്യായത്തില്‍ പ്രകാശ നം ചെയ്യാന്‍ കാത്തിരിക്കുന്നത്. എന്നാല്‍, ഇതില്‍ മറ്റിടങ്ങളിൽ പ്രകാശനം ചെയ്യപ്പെട്ട പുസ്തകങ്ങളും ഷാർജ പുസ്തകമേളയില്‍ വെച്ചുതന്നെ പ്രകാശനം ചെയ്തവയും ഉള്‍പ്പെടുന്നുണ്ട്. പുതിയ പതിപ്പിെൻറ പ്രകാശനം, ഗൾഫിലെ പ്രകാശനം, യു.എ.ഇ തല പ്രകാശനം എന്നിങ്ങനെ പല പേരു പറഞ്ഞാണ് മുമ്പിറങ്ങിയ പുസ്തകങ്ങൾ വീണ്ടും അവതരിപ്പിക്കുന്നത്.
പേനകൊണ്ട് പരസ്പരം പുറം ചൊറിഞ്ഞു കൊടുക്കുന്ന ചങ്ങാതികളും കൂട്ടിനുണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. പുസ്തകമേളയുടെ വിലപ്പെട്ട സമയവും പുതിയ എഴുത്തുകാര്‍ക്ക് കിട്ടേണ്ട വേദിയുമാണ് ഈ ആവര്‍ത്തന പ്രകാശനത്തിലൂടെ നഷ്ടപ്പെടുത്തുന്നത്. മാധ്യമങ്ങളിൽ പടവും വാർത്തയും വരുത്തുവാനും വാട്സ്ആപ് ഗ്രൂപ്പുകളിൽ ‘കലക്കി, കിടുക്കി, തിമിർത്തു’ എന്ന വാഴ്ത്ത് കേൾക്കുവാനും നടത്തുന്ന ഇൗ അഭ്യാസം അറുബോറാണെന്ന് ഇൗ ‘പ്രകാശനം പരത്തുന്നവരെ’ പറഞ്ഞു മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.