അജ്മാന്: കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അജ്മാന് പൊലീസ്. രക്ഷിതാക്കള്‍ കുട്ടികളെ അശ്രദ്ധയോടെ വാഹനത്തില്‍ ഇരുത്തിപ്പോകുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് അജ്മാന് പൊലീസ് മുന്നറിയിപ്പുമായി രംഗത്തുവന്നത്. ഇത്തരം സാഹചര്യത്തില്‍ കുട്ടികളെ ഒറ്റക്കിരുത്തിപ്പോകുന്നത് ജീവഹാനി അടക്കമുള്ള അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്.
രക്ഷിതാക്കള്‍ വാഹനത്തില്‍നിന്ന് പുറത്തിറങ്ങി, കുട്ടികളെ വാഹനത്തില്‍ ഒറ്റക്കിരുത്തിയത് മൂലം അപകടം സംഭവിച്ച നിരവധി കേസുകള്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം അവസ്ഥയിൽ ചൂട്, ശ്വാസംമുട്ടൽ എന്നിവയെ അതിജീവിക്കുക എളുപ്പമല്ല. ഈ സാഹചര്യത്തില്‍ പെട്ടെന്നുതന്നെ മരണത്തിലേക്ക് എത്തിപ്പെടാനും സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഇതോടൊപ്പം കുട്ടികളെ വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും പൊലീസ് നിര്‍ദേശിക്കുന്നുണ്ട്. എപ്പോഴും സീറ്റ് ബെല്‍റ്റ് ധരിപ്പിക്കാനും യാത്രാവേളയില്‍ അച്ചടക്കം പാലിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കാനും പൊലീസ് രക്ഷിതാക്കളോട് നിര്‍ദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.