ദുബൈ: അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിൽ വന്ന കാറിൽ നിന്നു പൊട്ടിപ്പുറപ്പെട്ട തീ അടിയന്തിര ഇ ടപെടലിലൂടെ നിയന്ത്രണ വിധേയമാക്കുകയും വൻ അപകടം ഒഴിവാക്കുകയും ചെയ്ത ഉദ്യോഗസ്ഥർക്ക് ആദരം. സിവിൽ ഡിഫൻസ് വക ുപ്പിെൻറ ഖിസൈസിലെ പോരാളികളാണ് വലിയ അപകടത്തിൽ നിന്ന് നാടിനെയും യാത്രക്കാരെയും രക്ഷിക്കാൻ മുന്നിട്ടറങ്ങിയത്.
എയർപോർട്ട് സെക്യൂരിറ്റി വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് അഹ്മദ് ബിൻ ദൈലാൻ ഉദ്യോഗസ്ഥർക്കുള്ള ആദരപത്രവും സമ്മാനങ്ങളും കൈമാറി. സമൂഹത്തിന് ഉന്നത നിലവാരമുള്ള സേവനം ഉറപ്പുവരുത്തുന്നതിനായി ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.