ഷാർജ: കുട്ടികളെന്നാൽ കുസൃതികളാണ്. അവരുടെ മുന്നിൽ കാണുന്നതിലെല്ലാം അവർ അത് തെരഞ്ഞ് കൊണ്ടിരിക്കും. എന്നാൽ അവർ അപകടങ്ങളിലേക്ക് പോകാതെ സംരക്ഷിക്കേണ്ടത് രക്ഷിതാക്കളുടെ ബാധ്യതയാണ്. കുട്ടികൾ അപകടത്തിൽപ്പെട്ടാൽ ആദ്യ പ്രതിപ്പട്ടികയിൽ വരുന്നത് രക്ഷിതാക്കളുടെ പേരായിരിക്കും. അതു കൊണ്ട് തന്നെ കുട്ടികളുമായി വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോളും യാത്ര അവസാനിപ്പിക്കുമ്പോളും വാഹനം നിറുത്തിയിടുന്ന സമയത്തും എടുക്കുന്ന സമയത്തും അതീവ ജാഗ്രത രക്ഷിതാക്കൾ പാലിച്ചിരിക്കണമെന്നുണർത്തുന്ന വീഡിയ ബോധവത്കരണവുമായി ഷാർജ പൊലീസ് വീണ്ടും രംഗത്ത്. ഉദ്യാനത്തിലേക്ക് കുട്ടികളുമായി യാത്ര ചെയ്യുന്ന ഒരു കുടുംബത്തെയാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്.
മൊബൈലിൽ ഗെയിം കളിച്ച് മടുത്ത് ഒരു കുട്ടി കാറിൽ ഉറങ്ങുന്നു. പാർക്കിലെത്തിയപ്പോൾ രക്ഷിതാക്കളും മറ്റ് കുട്ടികളും ഉറങ്ങുന്ന കുട്ടിയെ ഗൗനിക്കാതെ പുറത്തിറങ്ങി കാർ ലോക്ക് ചെയ്യുകയും ഉല്ലാസങ്ങളിലേക്ക് നടക്കുകയും ചെയ്യുന്നു. ഉറങ്ങിയ കുട്ടി അസ്വസ്ഥയോടെ ഉണർന്ന് ഒച്ചവെക്കുകയും വിയർപ്പിൽ കുളിക്കുകയും ചെയ്യുന്നു. കുട്ടി പതിയെ തളർന്ന് വീഴുന്നിടത്താണ് വീഡിയോ സമാപിക്കുന്നത്. വാഹനങ്ങളിൽ അകപ്പെടുന്ന കുട്ടികളെ എത്ര ദാരുണമായാണ് മരണം കൊണ്ടുപ്പോകുന്നതെന്ന് ഈ വീഡിയോ പറഞ്ഞുതരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.