ബാലികയെ ഷാർജ  പൊലീസ്​ രക്ഷപ്പെടുത്തി

ഷാർജ: ഷാർജയുടെ ഉപനഗരമായ അൽ ദൈദിൽ ഒന്നാം നിലയിലെ മട്ടുപ്പാവിൽ നിന്ന് ചാടാൻ ശ്രമിച്ച കുട്ടിയെ  ഷാർജ പൊലീസ്​ രക്ഷപ്പെടുത്തി. സമീപ വാസികളാണ്​ വിവരം പൊലീസിലറിയിച്ചത്​.  സംഭവ സ്​ഥലത്തെത്തിയ പൊലീസ്​ വളരെ കരുതലോടെ  വീട് ശബ്ദമില്ലാതെ തുറന്ന പൊലീസ്​  കുട്ടിയുടെ അടുത്തെത്തി രക്ഷപ്പെടുത്തുകയായിരുന്നു. അമ്മയും സഹോദരനും മറ്റൊരിടത്തേക്ക്​ പോയിരുന്നു.   പിതാവ് ചികിത്സക്കായി വിദേശത്തുമായിരുന്നു. കുട്ടിയെ തനിച്ചാക്കി പോയ മാതാവിനെ പൊലീസ്​ സ്​റ്റേഷനിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്തു. 

Tags:    
News Summary - police-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.