സിഗ്​നൽ നൽകാതെ  ലേൻ മാറ്റത്തിന്​ 400 ദിർഹം പിഴ

അബൂദബി: സിഗ്​നൽ ലൈറ്റ്​ തെളിയിക്കാതെ വാഹനങ്ങൾ ലേൻ മാറിയാൽ 400 ദിർഹം പിഴ ഇൗടാക്കുമെന്ന്​ അബൂദബി പൊലീസ്​ ട്വിറ്ററിൽ വ്യക്​തമാക്കി. ഇൗ നിയമലംഘനത്തിന്​ 2017 ജൂലൈ ഒന്ന്​ മുതൽ ഡിസംബർ വരെ 10766 പേർക്ക്​ പിഴ വിധിച്ചതായും പൊലീസ്​ പറഞ്ഞു.
രജിസ്​ട്രേഷൻ പുതുക്കാത്ത വാഹനങ്ങളും ഏപ്രിൽ 15 മുതൽ കാമറകളുടെ പരിശോധനയിൽ കുടുങ്ങുമെന്നും പൊലീസ്​ അറിയിച്ചു. രജിസ്​ട്രേഷൻ പുതുക്കാത്ത വാഹനങ്ങൾ നിരത്തിലിറക്കിയാൽ 500 ദിർഹം പിഴയും നാല്​ ബ്ലാക്ക്​ പോയിൻറും വിധിക്കും. കൂടാതെ വാഹനം ഏഴ്​ ദിവസം പിടിച്ചിടുകയും ചെയ്യും.
അബൂദബി എമിറേറ്റിലെ പ്രധാന റോഡുകളിലും ഉള്‍പ്രദേശ റോഡുകളിലുമുള്ള കാമറ സംവിധാനം ഇനി വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് കാലാവധി കഴിഞ്ഞതാണോ എന്നു കൂടി പരിശോധിക്കുമെന്നാണ്​ പൊലീസ്​ അറിയിക്കുന്നത്​. കർശന നടപടികളിൽനിന്ന്​ ഒഴിവാകാൻ വാഹന ഉടമകൾ രജിസ്​ട്രേഷൻ പുതുക്കണമെന്ന്​ അബൂദബി ട്രാഫിക്​ പൊലീസ്​ ഉപ മേധാവി ബ്രിഗേഡിയർ ജനറൽ അഹ്​മദ്​ ആൽ ശേഹി പറഞ്ഞു. 

ഏപ്രിൽ 15 മുതൽ രജിസ്​ട്രേഷൻ പുതുക്കാത്ത വാഹനങ്ങളും കാമറ പരിശോധനയിൽ കുടുങ്ങുമെന്ന്​ അറിയിക്കുന്ന പൊലീസി​​​െൻറ പോസ്​റ്റ്​
 

Tags:    
News Summary - police-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.