അബൂദബി: ഉൗർജ-വ്യവസായ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് ഫറജ് അൽ മസ്റൂഇ ‘നമ്മളെല്ലാം പൊലീസ്’ പദ്ധതിയിൽ അംഗത്വം സ്വീകരിച്ചു. അബൂദബി പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ മുഹമ്മദ് ഖൽഫാൻ ആൽ റുമൈതിയിൽനിന്നാണ് 225ാം നമ്പർ അംഗത്വം മന്ത്രി സ്വീകരിച്ചത്. അബൂദബി പൊലീസ് ഡയറക്ടർ ജനറൽ മേജർ ജനറൽ മക്തൂം അലി ആൽ ശരീഫി സന്നിഹിതനായിരുന്നു. സമൂഹത്തിെൻറ സുരക്ഷിതത്വവും സുസ്ഥിരതയും വർധിപ്പിക്കാനും സുരക്ഷയുടെ കാര്യത്തിൽ അബൂദബിയുടെ നേട്ടങ്ങൾ കാത്തുസൂക്ഷിക്കാനും ലക്ഷ്യമിട്ടുള്ള ‘നമ്മളെല്ലാം പൊലീസ്’ പദ്ധതി അബുദബി പൊലീസും സമൂഹത്തിലെ അംഗങ്ങളും തമ്മിലുള്ള ഫലവത്തായ പങ്കാളിത്തം സാധ്യമാക്കിയതായി മുഹമ്മദ് ഖൽഫാൻ ആൽ റുമൈതി പറഞ്ഞു. ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നായ അബൂദബിയിൽ കൂടുതൽ സുരക്ഷിതത്വത്തിലേക്കും സൗകര്യങ്ങളിലേക്കും നയിക്കുന്ന ഉത്തരവാദിത്വബോധം പ്രതിഫലിപ്പിക്കുന്നതാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.