???? ????????? ?????? ??? ?????? ?? ????? ?????????? ????? ????? ???????????? ????????

ജനമൈത്രീ ​പൊലീസിനെക്കാണണോ, യു.എ.ഇയിലേക്ക്​ പോരൂ

അജ്മാന്‍ : പൊലീസ് എന്ന് കേട്ടാല്‍ മുട്ട് വിറക്കുന്നവരാണ് അധിക മലയാളികളും. തെറ്റൊന്നും ചെയ്തില്ലെങ്കിലും നാട ്ടിലെ പോലീസിനെ കുറിച്ച ധാരണകള്‍ ഏതൊരാളെയും ഒന്ന് ഭയപ്പെടുത്തും. എന്നാല്‍ പുറം രാജ്യങ്ങളില്‍ താമസിക്കുകയോ യാത ്ര ചെയ്യുകയോ ചെയ്യുന്നവര്‍ക്കറിയാം പൊലീസി​​െൻറ ​ജനസേവന മുഖം. പൊലീസി​​െൻറ അപ്രതീക്ഷിതമായ അത്തരം ഒരു ഇടപെടലി​ ​െൻറ ഉൾക്കുളിരിൽ പുഞ്ചിരിച്ചു നിൽക്കുകയാണ്​ കൊല്ലം അഞ്ചല്‍ തടിക്കാട് സ്വദേശി അബ്​ദുല്‍ വഹാബ് . റാസല്‍ ഖൈമയിലെ റേഡിയോ ഏഷ്യ സെയില്‍സ് മാനേജരായി ജോലി ചെയ്യുന്ന വഹാബ് സുഹൃത്തിനെ കാണാനാണ് കഴിഞ്ഞ ദിവസം ദുബൈയില്‍ എത്തിയത്. സമയം വൈകിയതിനാല്‍ അന്ന് അവിടെ താമസിച്ച് പിറ്റേ ദിവസം പുലര്‍ച്ച ജോലി ചെയ്യുന്ന സ്​റ്റ​ുഡിയോയിലേക്ക് പുറപ്പെടുകയായിരുന്നു.

ശൈഖ് മുഹമ്മദ്‌ ബിന്‍ സായിദ് റോഡില്‍ വെച്ച് വഹാബ് ഓടിച്ചിരുന്ന കാറി​​െൻറ മുന്‍ വശത്തെ ടയര്‍ പൊട്ടി. അതോടെ വഹാബ് വണ്ടി റോഡി​​െൻറ ഓരത്ത് ഒതുക്കി നിര്‍ത്തി. കയ്യിനും കാലിനുമുള്ള ശാരീരിക ബുദ്ധിമുട്ട് കാരണം പകരം ടയര്‍ മാറ്റിയിടാന്‍ പ്രയാസപ്പെടുന്നതിനിടെയാണ് ഒരു പിക്കപ്പ് വാന്‍ വന്നു നിര്‍ത്തുന്നത്. എന്ത് പറ്റിയെന്ന ചോദ്യത്തിനു മറുപടിയായി വഹാബ് കാരണം ബോധിപ്പിച്ചു. എന്നാല്‍ വിവരണങ്ങള്‍ കേട്ട ആ മലയാളി ഒകെയെന്നും പറഞ്ഞ് പുറംതിരിഞ്ഞു പോവുകയായിരുന്നു. രാവിലെ തന്നെ കടുത്ത ചൂടുള്ളതിനാല്‍ മറ്റുള്ളവരുടെ സഹായം പ്രതീക്ഷിച്ച് പുറത്തിറങ്ങി നില്‍ക്കുന്ന വഹാബ് ആകെ വിയര്‍ത്ത് കുളിച്ചിരുന്നു. ഈ സമയത്താണ് ഒരു കാര്‍ വന്നു നിര്‍ത്തുന്നത്. വാഹനത്തി​​െൻറ ഗ്ലാസിറക്കി ആള്‍ കാര്യം അന്വേഷിച്ചു. യൂണിഫോമിലുള്ള ഒരു ദുബൈ പോലീസുകാരന്‍. ബര്‍ദുബൈ സ്​റ്റേഷനില്‍ നിന്ന്​ ഡ്യുട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന റാസല്‍ഖൈമ ജുലാന്‍ സ്വദേശി നാസ്സർ ബിൻ ഹദീഥ്‌ അൽ ഷബീബ്. സംഭവിച്ച വിവരങ്ങള്‍ വഹാബ് അദേഹത്തോടും പറഞ്ഞു.

ഉടനെ വാഹനം അരികിലേക്ക് ഒതുക്കി നിര്‍ത്തി ഇറങ്ങി വന്നു. വണ്ടിയിലിരുന്ന വെള്ള കുപ്പി നല്‍കി കുടിക്കാന്‍ പറഞ്ഞിട്ട് വഹാബി​​െൻറ വാഹനത്തിനു പിറകിലിരുന്ന ഉപകരണങ്ങളും പകരം മാറ്റിയിടാനുള്ള ടയറും എടുത്ത് പൊലീസുകാരന്‍ പണി തുടങ്ങി. ഏതാനും സമയം കൊണ്ട് പൊട്ടിയ ടയര്‍ മാറ്റി പകരം ഇട്ടു. ഇത്ര നേരം ആശ്ചര്യത്തോടെ കണ്ട നില്‍ക്കുകയായിരുന്നു വഹാബ് . എല്ലാം ശരിയാക്കിയ പൊലീസുകാരന്‍ സുരക്ഷിതമായി പോകാന്‍ നിര്‍ദേശിച്ച്​ യാത്രയാക്കി. ഇത്തരത്തിൽ സഹായിച്ച പോലീസുകാരനൊപ്പം ഒരു ഫോട്ടോയെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നുവെന്ന്​ വഹാബ് പറഞ്ഞു. ഇനിയും ഇത്തരം എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കാന്‍ നമ്പരും നല്‍കിയാണ്‌ ആ നന്മ നിറഞ്ഞ പൊലീസുകാരന്‍ യാത്രയായത്.

Tags:    
News Summary - police uae-gulf news-malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.