ദുബൈ: പൊലീസ് സ്റ്റേഷനുകളിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന സന്ദർശകർക്ക് ഇനി വാഹനം പാർക്ക് െചയ്യാൻസ്ഥലംകിട്ടാതെ വലയേണ്ടി വരില്ല. ബഹുനില പാർക്കിങ് സംവിധാനങ്ങളാണ് ഒാരോ സ്റ്റേഷനിലും തയ്യാറാവുന്നത്. ആദ്യമായി അൽ മുറഖബാത് പൊലീസ് സ്റ്റേഷനിലാണ് സ്മാർട്ട് പാർക്കിങ് വരുന്നത്. ഇതിെൻറ ശിലാസ്ഥാപനം ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ലാ ഖലീഫ അൽ മറി നിർവഹിച്ചു.
പൊതു സമൂഹത്തിൽ സന്തോഷം ഉറപ്പാക്കുക എന്ന രാഷ്ട്ര നേതൃത്വത്തിെൻറ നിർദേശം സാധ്യമാക്കുന്ന രീതിയിൽ സേവനങ്ങൾ ഉറപ്പാക്കുന്നതിൽ ദുബൈ പൊലീസ് പ്രതിജ്ഞാബദ്ധമാെണന്നും സമയവും അധ്വാനവും കുറഞ്ഞരീതിയിൽ വിനിയോഗിക്കാൻ കഴിയും വിധം ഏറ്റവും മികച്ച സാേങ്കതിക വിദ്യ ഉപയോഗപ്പെടുത്തുകയാണിവിടെയെന്നും മേജർ ജനറൽ അൽ മറി പറഞ്ഞു.
മനുഷ്യ സഹായം കൂടാതെ 21കാറുകൾ പാർക്ക് ചെയ്യാൻ ഇവിടെ സൗകര്യമൊരുങ്ങും. വേണ്ടത്ര പാർക്കിങ് സൗകര്യം ഇല്ലാത്ത സ്റ്റേഷനുകളിലെല്ലാം ഇത്തരം സംവിധാനം ഒരുക്കാനാണ് പദ്ധതിയെന്ന് സേവന വിഭാഗം ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് സഇൗദ് പറഞ്ഞു. സ്റ്റേഷനു മുന്നിലായി നിഷ്കർഷിക്കുന്ന സ്ഥലത്ത് വാഹനം നിർത്തിയിട്ട് ഉടമക്ക് തങ്ങളുടെ ആവശ്യങ്ങളിൽ ഏർപ്പെടാം. സ്മാർട്ട് മെക്കാനിസം ഉപയോഗിച്ച് കാർ ഒഴിവുള്ള സ്ഥലത്തേക്ക് ഉയർത്തപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.