ദുബൈ: പൊലീസ് ഉദ്യോഗസ്ഥർ ആരുമില്ലാത്ത പൊലീസ് സ്റ്റേഷൻ ദുബൈയിൽ വരുന്നു. പൂർണ്ണമായും കമ്പ്യൂട്ടർവൽക്കരിക്കപ്പെട്ട ഇൗ പൊലീസ് സ്റ്റേഷൻ ദുബൈ സിലിക്കൺ ഒയാസിസിൽ ആണ് സ്ഥാപിക്കുന്നത്. ഇത് സംബന്ധിച്ച ധാരണാപത്രം സിലിക്കൺ ഒയാസിസ് അതോറിറ്റിയും ദുബൈ െപാലീസും ഒപ്പുെവച്ചു. ഇൗ വർഷം അവസാനത്തോടെ പൊലീസ്സ്റ്റേഷൻ യാഥാർഥ്യമാകും. ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും ഇൗ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുമെന്ന് ദുബൈ പൊലീസ് മേധാവി മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മറി പറഞ്ഞു.
ട്രാഫിക്കും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 27 തരം സേവനങ്ങളും മറ്റ് തരത്തിലുള്ള 33 ഇനം സേവനങ്ങളും ഇവിടെ നിന്ന് ലഭിക്കും. ഇത് വരുന്നതോടെ സാധാരണ പൊലീസ് സ്റ്റേഷനിൽ എത്തുന്നവരുടെ എണ്ണത്തിൽ 80 ശതമാനംകുറവ് ഉണ്ടാകുമെന്നാണ് ദുബൈ പൊലീസിെൻറ നിഗമനം. ക്രിമിനൽ കേസ് കൊടുക്കുക, വിവിധ സർട്ടിഫിക്കറ്റുകളും പെർമിറ്റുകളും നേടുക, കളഞ്ഞുപോയ സാധനങ്ങളെക്കുറിച്ച് പരാതി നൽകുക എന്നിവയൊക്കെ ഇൗ സ്റ്റേഷൻ വഴി ചെയ്യാം. കളഞ്ഞുകിട്ടിയ സാധനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇവിടെ നൽകാം. ഇത്തരം സാധനങ്ങൾ നിക്ഷേപിക്കാനുള്ള പെട്ടിയും സജ്ജമാക്കിയിട്ടുണ്ട്. എമിറേറ്റ് െഎഡി, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലുമൊന്ന് ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത ശേഷം കമ്പ്യൂട്ടറിലെ നിർദേശങ്ങൾ അനുസരിച്ച് സേവനങ്ങൾ തെരഞ്ഞെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.