കുട്ടികളെ സന്തോഷിപ്പിക്കുന്നതിനായി ഷാർജ പൊലീസ് സ്കൂളിൽ എത്തിയപ്പോൾ
ഷാർജ: കോവിഡ് കാലത്ത് കുട്ടികളിൽ ഉടലെടുത്ത മടുപ്പിനെ പൂർണമായും മായ്ച്ചുകളയാനും അവരെ കൂടുതൽ ഉല്ലാസത്തോടെ സ്കൂളിൽ എത്തിക്കാനും ലക്ഷ്യമിട്ട് ഷാർജ പൊലീസ് സ്കൂൾ അങ്കണങ്ങളിലെത്തി.
ആഭ്യന്തര മന്ത്രാലയത്തിെൻറ തീരുമാന പ്രകാരമായിരുന്നു പള്ളിക്കൂട സന്ദർശനം. സുരക്ഷ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുക, അവരിൽ സന്തോഷവും ഉത്സാഹവും സൃഷ്ടിക്കുക, ട്രാഫിക് നിയമങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പൊലീസ് എത്തിയത്. സ്കൂൾ സെക്യൂരിറ്റി അംഗങ്ങളും അവരുടെ കാർട്ടൂൺ കഥാപാത്രങ്ങളായ 'അസിസ്റ്റൻറ് സാലിം, അസിസ്റ്റൻറ് സലാമ' എന്നിവരോടൊപ്പം കുട്ടികളെ സ്കൂളിലേക്ക് ആനയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.