റഷ്യൻ വിനോദസഞ്ചാരിയുടെ നഷ്ടമായ ബാഗ് അരമണിക്കൂറിനകം കണ്ടെടുത്ത് പൊലീസ്

ദുബൈ: ബസ് യാത്രക്കിടെ നഷ്ടമായ റഷ്യക്കാരിയായ വിനോദസഞ്ചാരിയുടെ ബാഗ് അരമണിക്കൂറിനകം കണ്ടെടുത്ത് തിരിച്ചേൽപിച്ച് ദുബൈ പൊലീസ്. ബസ് യാത്രക്കുശേഷം പുറത്തിറങ്ങുമ്പോൾ വിലപിടിപ്പുള്ള വസ്തുക്കളടങ്ങിയ രണ്ടു ബാഗുകളാണ് റഷ്യക്കാരി മറന്നുവെച്ചത്.

മൊബൈൽ ഫോൺ, വാലറ്റ്, ക്രെഡിറ്റ് കാർഡുകൾ, പാസ്‌പോർട്ട്, കുറച്ച് പണം എന്നിവയാണ് ബാഗിലുണ്ടായിരുന്നത്. ദുബൈ പൊലീസിന്‍റെ അടിയന്തര നമ്പറിലേക്ക് വിവരമറിയിക്കുമ്പോൾ യാത്രചെയ്ത ബസ് നമ്പറോ റൂട്ട് നമ്പറോ ഇവർക്ക് ഓർമയുണ്ടായിരുന്നില്ല.

തുടർന്ന് പ്രത്യേക ടീമിനെ ചുമതലപ്പെടുത്തി നഗരത്തിലെ സ്മാർട്ട് സംവിധാനങ്ങൾ കൂടി ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് ബാഗ് കണ്ടെടുത്തത്. അതിവേഗത്തിൽ ബാഗ് കണ്ടെത്തി നൽകിയ പൊലീസിനെ യാത്രക്കാരി അഭിനന്ദിച്ചു.

Tags:    
News Summary - Police find missing bag of Russian tourist within half an hour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.