ബർദുബൈ മിനാ ബസാറിലെ റിവോൾഡി ഹൗസ് ബാച്ച്​ലർ മുറിയിലെ ചര്‍ച്ചാവേള

പിണറായിയോ ചെന്നിത്തലയോ ഉമ്മൻ ചാണ്ടിയോ; ആർക്കാണ് ഉറപ്പ് ?

ദുബൈ: മാറുമോ അതോ തുടരുമോ? നാട്ടിലെന്നപോലെ പ്രവാസിലോകത്തും പടരുന്ന ചൂടൻ ചർച്ചകളെല്ലാം ഇൗ വാക്കുകളുടെ ചുവടുപിടിച്ചാണ്. വോട്ടുപെട്ടി തുറക്കാൻ മണിക്കൂറുകൾ ശേഷിക്കേ പാതിരാവും കടന്നുള്ള ചർച്ചകളിൽ തന്നെയാണ് ബാച്ച്​ലർ മുറികളും മലയാളികൾ ഒത്തുചേരുന്ന കേന്ദ്രങ്ങളുമെല്ലാം.

ബർദുബൈ മിനാ ബസാറിലെ റിവോൾഡി ഹൗസ് ബാച്ച്​ലർ മുറിയിലൊന്നു കയറി നോക്കിയാൽ മതി, വ്യാപനം തുടരുന്ന കൊറോണയും റമദാനിലെ തിരക്കുമെല്ലാം മറന്ന മട്ടിലാണ് ചർച്ചകളും വാദപ്രതിവാദങ്ങളും കൊഴുക്കുന്നത്. ജനദ്രോഹ ഭരണം തകർത്തെറിഞ്ഞ് ഉമ്മൻ ചാണ്ടിയോ രമേശ് ചെന്നിത്തലയോ ഭരണചക്രമേറ്റെടുക്കുമെന്ന ഉറപ്പിലാണ്, യു.എഡി.എഫിന് അൽപം മേൽക്കൈയുള്ള മുറിയിലെ പൊതുവികാരം. എന്നാൽ, നാളെ കേരളം പുതുചരിത്രമെഴുതുന്നതോടെ ക്യാപ്റ്റ​െൻറ കൈകളിൽ വീണ്ടും ഭരണം ഭദ്രമാകുമെന്ന്​ തിരിച്ചടിക്കാനും മുറിയിൽ ആളുകളുണ്ട്.

ഇഫ്താറിനുള്ള ഒരുക്കങ്ങൾക്കാണ് കൂടിയിരിപ്പെങ്കിലും വിശാലമായ ഹാളില്‍ താമസക്കാരെല്ലാം ഒത്തുകൂടിയതോടെ, സംഗതി വീണ്ടും നാട്ടിലെ വോട്ടെണ്ണലിലേക്ക് തന്നെ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ത്രസിപ്പിക്കുന്ന വിജയത്തിലൂടെ യു.എഡി.എഫ് അധികാരത്തിൽ വരുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് കട്ടായം പറഞ്ഞ് കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശി മുഹമ്മദാണ് തുടക്കമിട്ടത്. മാത്രമല്ല, മുഖ്യമന്ത്രിയായി ഉമ്മൻ ചാണ്ടി അധികാരമേൽക്കുമെന്ന കാര്യത്തിലും മുഹമ്മദിന് മറ്റൊരു അഭിപ്രായമില്ല. കൂത്തുപറമ്പുകാരനാണെങ്കിലും കൂറ് മുസ്​ലിംലീഗിനോട് മാത്രം പുലർത്തുന്ന ഷഫീഖ് കൂത്തുപറമ്പിനും എതിരഭിപ്രായമില്ല.

എന്നാൽ ഇത്തവണത്തെ എൽ.ഡി.എഫ് പതനം പ്രവാസി കുടുംബങ്ങളുടെ കണ്ണീരി െൻറ ഫലമായിരിക്കുമെന്നും കെ.എം.സി.സി നേതാവ് കൂടിയായ ഷഫീഖ്. പ്രവാസികളോട് കേരളം കാട്ടിയ അവഗണനയിലാണ് പറഞ്ഞറിയിക്കാനാവാത്ത അമർഷം.

പ്രവാസിക്ക് മാത്രം ക്വാറൻറീൻ, കോവിഡിന്‍റെ തുടക്കത്തിൽ പ്രവാസിയെ കല്ലെറിയാൻ കാണിച്ച തിടുക്കം തുടങ്ങി പ്രവാസികളോട് ചെയ്ത ചിറ്റമ്മ നയങ്ങളോട് പൊറുക്കാനും തയാറല്ല ഇദ്ദേഹം. ഇതിനൊപ്പം മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ വ്യത്യസ്ത അഭിപ്രായവും ഇദ്ദേഹം പ്രകടിപ്പിച്ചു; ശശി തരൂരാണ് ഷഫീഖിന്‍റെ ഇഷ്​ട ചോയിസ്. അല്ലെങ്കിൽ ചെന്നിത്തല ഭരിക്കട്ടെയെന്നും ഇദ്ദേഹം. പേരുകൾ കേട്ട് ചിരിയടക്കാനാവാതെയാണ് കൊയിലാണ്ടി സ്വദേശി ഫൈസൽ ചർച്ചയിലിടപെട്ടത്.

സർക്കസിലെ മാനേജറെയല്ല, മുഖ്യമന്ത്രിയെയാണ് തെരഞ്ഞെടുക്കേണ്ടതെന്ന് പരിഹസിക്കാനും മറന്നില്ല യു.ഡി.എഫ് കോട്ടയായ മുറിയിലെ 'കനലൊരു തരി'യായ ഇടതുപക്ഷക്കാരൻ ഫൈസൽ. കുറിക്കുകൊള്ളുന്ന കമൻറുകളും കൗണ്ടറുകളുമായി പടർന്നുകയറാൻ ഒരു കനൽത്തരി മതിയെന്ന് തെളിയിച്ചതിനു പിന്നാലെ പിണറായി സർക്കാറിന്‍റെ മേന്മകൾ അക്കമിട്ടു നിരത്തുകയും ചെയ്തു.

ഇത്രയധികം ജനക്ഷേമ പദ്ധതികൾ നടപ്പാക്കിയ സർക്കാറിനെ കേരളം കണ്ടിട്ടില്ല. പെൻഷനും കിറ്റും ഉൾപ്പെടെ സർക്കാറിന്‍റെ സഹായം സ്വീകരിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. പ്രവാസികൾക്കും കരുത്തായ സർക്കാറല്ലാതെ മറ്റാര് വരാൻ? കേരളം വീണ്ടും പിണറായി വിജയൻ എന്ന ക്യാപ്റ്റ​െൻറ ഭരണത്തിൽ തുടരുമെന്നും ഫൈസൽ വെല്ലുവിളിയോടെ പറഞ്ഞു.

സർക്കാർ നടത്തിയ പ്രവർത്തനങ്ങളെ പൂർണമായി തള്ളിക്കളയുന്നില്ലെങ്കിലും തുടർഭരണത്തോട് എതിർപ്പ് തന്നെയാണ് മലപ്പുറം കുറ്റിപ്പുറത്തെ നൗഷാദിന്. പറ്റുമെങ്കിൽ ഘടകകക്ഷിയായ ലീഗിൽനിന്നൊരു മുഖ്യമന്ത്രി വരണമെന്നും നൗഷാദിന് ആഗ്രഹമുണ്ട്.

തീപാറിയ പോരാട്ടം നടന്ന തവനൂർ മണ്ഡലംകാരനായ നാഷിദിനും യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തണമെന്നാണ് ആഗ്രഹം. ഭരണം മാറിയാലും തുടർന്നാലും വേണ്ടില്ല, ബി.ജെ.പിക്കാർ വലുതായങ്ങ് വരാതിരുന്നാ മതിയെന്നാണ് കാസർകോട് സ്വദേശിയായ ഷാഹുൽ ഹമീദ് സഖാഫിയുടെ അഭിപ്രായം.

Tags:    
News Summary - Pinarayi or Chennithala or Oommen Chandy; Who will be?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.