?????? ???????????? ????????? ?????? ??.?.? ????????????? ??????? ?????? ?? ???? ?????????????????????????????

യെമനിൽ രക്​തസാക്ഷികളായ പൈലറ്റുമാരുടെ മൃതദേഹംകൊണ്ടുവന്നു

അബൂദബി: യെമനിൽ ഹെലികോപ്​ടർ അപകടത്തിൽ മരിച്ച യു.എ.ഇ സൈനികരുടെ മൃതദേഹം കൊണ്ടുവന്നു. മേജർ പൈലറ്റ്​ അലി സഇൗദ്​ സെയ്​ഫ്​ ആൽ മിസ്​മരി, ഫസ്​റ്റ്​ ലെഫ്​റ്റനൻറ്​ പൈലറ്റ്​ ബദർ യഹ്​യ മുഹമ്മദ്​ ആൽ മറാശ്​ദി എന്നിവരുടെ മൃതദേഹമാണ്​ സൈനിക വിമാനത്തിൽ ബുധനാഴ്​ച അബൂദബി അൽ ബതീൻ വിമാനത്താളവത്തിലെത്തിച്ചത്​. 
ബദർ യഹ്​യ മുഹമ്മദ്​ ആൽ മറാശ്​ദിയുടെ മൃതദേഹം ഖോർ കൽബ ഖബർസ്​ഥാനിൽ ഖബറടക്കി. മയ്യിത്ത്​ നമസ്​കാരത്തിൽ ​ൈ​ശഖ്​ ഹെതാം ബിൻ സഖർ ആൽ ഖാസിമി, യു.എ.ഇ സായുധസേന ഡെപ്യൂട്ടി ചീഫ്​ ഒാഫ്​ സ്​റ്റാഫ്​ ലെഫ്​റ്റനൻറ്​ ജനറൽ ഇൗസ സെയ്​ഫ്​ ആൽ മസ്​റൂഇ എന്നിവർ പ​െങ്കടുത്തു. യെമനിൽ സൗദി ​അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ്​ സഖ്യസേനയുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന സൈനികരാണ്​ സാ​േങ്കതിക തകരാർ കാരണമുണ്ടായ ഹെലികോപ്​ടർ അപകടത്തിൽ മരിച്ചത്​.
Tags:    
News Summary - Pilots who became Martyrs in Yaman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.