ഷംസ്‌ ഫോട്ടോഗ്രാഫി അവാര്‍ഡ് മുഹമ്മദ് ഷാഫിക്ക്

ഷാര്‍ജ: എക്സ്പ്രോഷര്‍ അന്താരാഷ ഫോട്ടോഗ്രഫി ഫെസ്​റ്റിവലിനോടനുബന്ധിച്ച്​ ഷാർജാ മീഡിയാ സിറ്റി (ഷംസ്‌) നടത്തിയ ഫോ​േട്ടാഗ്രാഫി മത്സരത്തിൽ ദുബൈ നഗരസഭ സ​െൻറർ ലബോറട്ടറി വകുപ്പിലെ ഉദ്യോഗസ്​ഥനായ മുഹമ്മദ് ഷാഫി ഒന്നാം സമ്മാനം നേടി.

പ്രശസ്തി പത്രവും ഫുജിഫിലിം ക്യാമറയും ഉൾപ്പെടുന്ന സമ്മാനം ഷാര്‍ജ മീഡിയ സിറ്റി ഹെഡ്ക്വോർട്ടേഴ്സിൽ നടന്ന ചടങ്ങില്‍ മീഡിയാ സിറ്റി ഡയറക്ടര്‍ ഷിഹാബ് അല്‍ ഹമ്മാദി വിതരണം ചെയ്തു.ചാവക്കാട് മണത്തല അബ്​ദുല്‍ ഗഫൂറി​​െൻറയും, സക്കീനയുടേയും മകനായ ഇദ്ദേഹം ചാവക്കാട് പ്രവാസി ഫോറം യു.എ.ഇ ചാരിറ്റി കണ്‍വീനറുമാണ്​. ഷബനയാണ് ഭാര്യ. അബ്​ദുല്ല ഇസ്ഹാന്‍, ഖാലിദ്, മറിയം എന്നിവര്‍ മക്കളാണ്.

Tags:    
News Summary - Photography award-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.