ഫൈസർ, സ്​പുട്​നിക്​ വാക്​സിനുകളുടെ ബൂസ്​റ്റർ ഡോസിന്​ അനുമതി

ദുബൈ: ഫൈസർ, സ്​പുട്​നിക്​ വാക്​സിനുകളുടെ ബൂസ്​റ്റർ ഡോസ്​ അടിയന്തര ഉപയോഗത്തിന് യു.എ.ഇ അധികൃതർ അനുമതി നൽകി. പ്രത്യേകം നിശ്ചയിച്ച വിഭാഗങ്ങൾക്ക്​ മാത്രമാണ്​ ഇത്​ ഉപയോഗിക്കാവുന്നത്​. ചില വിഭാഗങ്ങൾക്ക്​ ഫൈസർ വാക്​സിൻ ബൂസ്​റ്റർ സ്വീകരിക്കുന്നതിന്​ ദുബൈ ആരോഗ്യവകുപ്പും അനുമതി നൽകിയിട്ടുണ്ട്​. രണ്ടാം ഡോസ്​ സ്വീകരിച്ച്​ ആറു മാസം കഴിഞ്ഞ പ്രത്യേക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കാണ്​ ബൂസ്​റ്റർ നൽകുക. സിനോഫാം എടുത്തശേഷം ഫൈസറോ സ്​പുട്​നികോ സ്വീകരിച്ചവർക്ക്​ ബൂസ്​റ്റർ ലഭിക്കില്ല. 60 വയസ്സ്​ കഴിഞ്ഞ പൗരൻമാരും പ്രവാസികളും 50-59 വയസ്സിനിടയിലുള്ള വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, ആരോഗ്യകേന്ദ്രങ്ങളിൽ ദീർഘകാല പരിചരണത്തിൽ കഴിയുന്നവർ എന്നിവരാണ്​ ബൂസ്​റ്റർ ലഭിക്കുന്ന വിഭാഗത്തിലുള്ളത്​.

പഠനത്തി​െൻറ അടിസ്​ഥാനത്തിലാണ്​ ബൂസ്​റ്റർ നൽകാനുള്ള തീരുമാനമെടുത്തതെന്ന്​ ആരോഗ്യവകുപ്പ്​ വക്​താവ്​ നൂറ അൽ ഗൈതി പറഞ്ഞു. രാജ്യത്ത്​ ഇതിനകം 20.2 മില്യൺ വാക്​സിൻ ഡോസുകൾ വിതരണം ചെയ്​തതായും നൂറുപേർക്ക്​ 205 വാക്​സിൻ എന്ന നിരക്കിൽ കുത്തിവെപ്പ്​ നൽകുന്നത്​ എത്തിയതായും അവർ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Permission for booster dose of Pfizer and Sputnik vaccines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.