പീപ്പിൾസ് കൾചറൽ ഫോറം സംഘടിപ്പിച്ച പ്രതിനിധി സംഗമം
ദുബൈ: പീപ്പിൾസ് കൾചറൽ ഫോറം സിൽവർ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രതിനിധി സംഗമം സെക്രട്ടറി ഇസ്മയിൽ നന്നമ്പ്രയുടെ അധ്യക്ഷതയിൽ അൽ നഹ്ദ സെവൻസീസ് റസ്റ്റാറന്റ് ഹാളിൽ നടന്നു.
ട്രഷറർ ഇസ്മയിൽ ആരിക്കാടി യോഗം ഉദ്ഘാടനം ചെയ്തു. മഅദനി മുന്നോട്ടുവെച്ച മർദിതപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി വിളിച്ചോതുന്ന സംഘടനാ സാന്നിധ്യം പ്രതീക്ഷ നൽകുന്നതാണെന്ന് യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് ചേർപ്പ് പറഞ്ഞു. അബൂദബി എമിറേറ്റ്സ് കമ്മിറ്റി സെക്രട്ടറി ജലീൽ കടവ് സ്വാഗതം ആശംസിച്ച യോഗത്തിൽ നാഷനൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽകാദർ കോതച്ചിറ, ദുബൈ കമ്മിറ്റി പ്രസിഡന്റ്, പി.ഡി.പി തൃശൂർ ജില്ല ട്രഷറർ ആഫിക് അലി ചാമക്കാല, മുഹമ്മദ് മഹ്റൂഫ്, മുനീർ നന്നമ്പ്ര, ജംഷാദ് ഇല്ലിക്കൽ, റഷീദ് സുൽത്താൻ, അമീർ കോഴിക്കര, ഷബീർ അകലാട്, റഷീദ് പട്ടിശ്ശേരി എന്നിവർ സംസാരിച്ചു. ഇസ്മയിൽ നാട്ടിക നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.