അബൂദബി: യു.എ.ഇ വ്യോമ പ്രതിരോധ സേനയുടെ പ്രതിരോധത്തിൽ തകർന്ന ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പതിച്ച് അബൂദബിയിൽ ആറ് പേർക്ക് പരിക്ക്. ഐകാഡ് മേഖലയിൽ രണ്ടിടത്താണ് ഡ്രോണിന്‍റെ മൂർച്ചയേറിയ ചീളുകൾ പതിച്ചതെന്ന് അബൂദബി മീഡിയ ഓഫിസ് റിപോർട്ട് ചെയ്തു. സംഭവത്തിൽ പാകിസ്താൻ, നേപ്പാൾ സ്വദേശികൾക്ക് നിസാര പരിക്കേറ്റതായും മീഡിയ ഓഫ് സ്ഥിരീകരിച്ചു. സമാന സംഭവങ്ങളുമായി ബന്ധപ്പെട്ട് അധികൃതർ അപായ മണികൾ മുഴക്കി താമസക്കാർക്ക് മുന്നറിയിപ്പു നൽകുന്നുണ്ട്.
എമിറേറ്റിൽ ഇടക്ക് കേൾക്കുന്ന ശബ്ദങ്ങൾ വ്യോമ പ്രതിരോധ സേന ഡ്രോണുകൾ വിജയകരമായി തകർക്കുന്നതിന്‍റെ ഫലമായുണ്ടാകുന്നതാണെന്നും അധികൃതർ അറിയിച്ചു. ബന്ധപ്പെട്ട അതോറിറ്റികൾ സംഭവ വികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. ഏറ്റവും പുതിയ വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.