ഡോ. ആസാദ് മൂപ്പൻ

ഭരണ നേതൃത്വത്തെ അഭിനന്ദിച്ച്​ ഡോ. ആസാദ് മൂപ്പൻ

ദുബൈ: ഏറെ പ്രതിസന്ധികൾ നിറഞ്ഞ സമയത്ത്​ ജി.സി.സി മേഖലയിലെ താമസക്കാർക്കും സന്ദർശകർക്കും സുരക്ഷയും സ്ഥിരതയും ബിസിനസ്​ തുടർച്ചയും ഉറപ്പുനൽകി പ്രവാസി സമൂഹത്തെയാകെ ചേർത്തുപിടിക്കുന്ന ഭരണ നേതൃത്വത്തെ ആത്മാർഥമായി അഭിനന്ദിക്കുന്നതായി ആസ്‌റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ വ്യക്​തമാക്കി. ഭരണാധികാരികളുടെ അവസരോചിതവും സജീവവുമായ നടപടികൾ, ദീർഘവീക്ഷണം, പ്രതിരോധശേഷി എന്നിവ അങ്ങേയറ്റം പ്രശംസനീയമാണ്.

സാമൂഹിക ക്ഷേമം, പൊതുജന സുരക്ഷ, ആത്മവിശ്വാസം എന്നിവക്ക്​ എന്നും മുൻഗണന നൽകുന്ന മേഖലയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ നന്ദിയുണ്ട്​ -അദ്ദേഹം പറഞ്ഞു. നോർക്ക വഴി ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ലോക കേരളസഭാ പ്രതിനിധികളുടെ ഓൺലൈൻ യോഗത്തിൽ സംസാരിച്ച്​ പ്രവാസി സമൂഹത്തിന്‍റെ സുരക്ഷക്കായി സ്വീകരിച്ച പിന്തുണയും ഏകോപനവും വ്യക്‌തമാക്കിയ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സജീവമായ ഇടപെടലിനെയും ഡോ. ആസാദ്​ മൂപ്പൻ അഭിനന്ദിച്ചു.

Tags:    
News Summary - Dr. Azad Moopen congratulates the administrative leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.