ദുബൈ: രാജ്യത്തെ സ്കൂളുകൾക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വസന്തകാല അവധി നേരത്തെയാക്കി അധികൃതർ. മാർച്ച് 9മുതൽ 22വരെയാണ് അവധി. അക്കാദമിക് കലണ്ടർ പ്രകാരം മാർച്ച് 16മുതൽ 29 വരെയാണ് അവധി നിശ്ചയിച്ചിരുന്നത്.
വിദ്യാഭ്യാസ മന്ത്രാലയവും ഉന്നതവിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയവും ചേർന്നാണ് പുതുക്കിയ തിയ്യതി പ്രഖ്യാപിച്ചത്. എല്ലാ പൊതു, സ്വകാര്യ സ്കൂൾ വിദ്യാർഥികൾക്കും ജീവനക്കാർക്കും ബാധകമാണ്. പ്രവൃത്തിദിനങ്ങൾ മാർച്ച് 23ന് പുനരാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. മേഖലയിലെ സംഘർഷ സാഹചര്യത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ പഠനമാണ് രാജ്യത്ത് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.