ഇലക്ട്രിക്കൽ, എ.ഐ രംഗത്തെ മികവ്: മലയാളി സംരംഭകന് ആഗോള അംഗീകാരം

ദുബൈ: സാങ്കേതിക വിദ്യയും നിർമിത ബുദ്ധിയും (എ.ഐ) സമന്വയിപ്പിച്ചുള്ള മികച്ച പ്രവർത്തനങ്ങൾക്ക് മലയാളി സംരംഭകന് ആഗോള അംഗീകാരം. നെക്സ ഓട്ടോമേഷൻ ചെയർമാനും വിസർ ഇലക്ട്രിക് ആൻഡ് ഓട്ടോമേഷൻ ട്രേഡിങ് സി.ഇ.ഒയുമായ ഡോ. നിഷാദ് ഇബ്രാഹിമിനാണ് പാരീസിലെ യൂറോപ്യൻ ഇന്‍റർനാഷനൽ യൂനിവേഴ്സിറ്റി (ഇ.ഐ.യു)യുടെ ഓണററി ഡോക്ടറേറ്റ് ലഭിച്ചത്. ‘ഇലക്ട്രിക്കൽ എ.ഐ ആൻഡ് സ്മാർട്ട് സിസ്റ്റം എനർജി മാനേജ്‌മെന്‍റ്’ എന്ന വിഷയത്തിലാണ് ബഹുമതി. ദുബൈയിലെ ക്യൂൻ എലിസബത്ത് 2 കപ്പലിൽ നടന്ന ചടങ്ങിൽ യു.എ.ഇ മുൻ മന്ത്രി ഡോ. മുഹമ്മദ് സഈദ് അൽ കിന്ദി ഡോക്ടറേറ്റ് സമ്മാനിച്ചു.

ദക്ഷിണ കൊറിയൻ അംബാസഡർ സുക് വൂങ് ലീ, ഡോ. സോഹൻ റോയ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു. തന്‍റെ നേട്ടം മാതാപിതാക്കൾക്കും പ്രിയപ്പെട്ട കുടുംബത്തിനും സമർപ്പിക്കുന്നതായി ഡോ. നിഷാദ് പറഞ്ഞു. നിർമിത ബുദ്ധിയെ ഊർജ സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നത് പുതിയ കാലത്ത് ആഡംബരമല്ലെന്നും അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയിലെ സാങ്കേതിക-ഊർജ്ജ മേഖലകളിൽ ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള പ്രയത്നത്തിലാണിദ്ദേഹം.

Tags:    
News Summary - Excellence in electrical and AI: Malayali entrepreneur receives global recognition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.