ദുബൈ: െഎക്യരാഷ്ട്ര സഭ അന്താരാഷ്ട്ര സമാധാന ദിനത്തോടനുബന്ധിച്ച് ദുബൈയിൽ സഹിഷ്ണുതയുടെ കൂട്ടായ്മ. സമഭാവനയുടെ കേന്ദ്രമായ ഇന്ത്യയും സഹിഷ്ണുതയുടെ രാഷ്ട്രമായ യു.എ.ഇയും കൈകോർത്ത ചടങ്ങിന് ലോകത്തിെൻറ വിവിധ കോണുകളിൽ നിന്ന് വിവിധ വിശ്വാസങ്ങളും സംസ്കാരവും പിൻപറ്റുന്ന നൂറു കണക്കിനാളുകൾ സാക്ഷികളായി.
ജബൽ അലി ഗുരുദ്വാര ഗുരുനാനക് ദർബാറാണ് ഇൗ ശാന്തിദൗത്യത്തിന് വേദിയായത്.
സഹിഷ്ണുതയാണ് സംസ്കാരത്തിെൻറ നെട്ടല്ലെന്ന് ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ സഹിഷ്ണുത കാര്യ സഹമന്ത്രി ശൈഖ ലുബ്ന ബിൻത് ഖാലിദ് ആൽ ഖാസിമി പറഞ്ഞു.
200 ലേറെ രാജ്യങ്ങളിൽ നിന്നുള്ള മനുഷ്യർ സന്തോഷത്തോടെയും സുരക്ഷാ ബോധത്തോടെയുമാണ് യു.എ.ഇയിൽ താമസിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
േലാകത്തിനു മുഴുവൻ സമാധാനമുണ്ടാവണമെന്ന ആശയും തത്വചിന്തയുമാണ് യുഗങ്ങളായി ഇന്ത്യ പിന്തുടരുന്നതെന്ന് ചടങ്ങിൽ പ്രഭാഷണം നടത്തിയ ഇന്ത്യൻ അംബാസഡർ നവ്ദീപ് സിംഗ് സുരി പറഞ്ഞു. െഎക്യരാഷ്ട്ര സഭ റസി.കോഒാർഡിനേറ്റർ ഫ്രോഡ് മോറിങ്, ഒൗഖാഫ് ഡയറക്ടർ ജനറൽ ഡോ. ഹമദ് അൽ ശൈഖ് അഹ്മദ് അൽ ശൈബാനി, ഡോ. ഹുബർടസ് ഹോഫ്മാൻ, ഗുരുദ്വാര ചെയർമാൻ സുരീന്ദർസിംഗ് കന്ദാരി, വൈസ് ചെയർമാൻ ബബ്ലി കന്ദാരി എന്നിവർ സംസാരിച്ചു. നൃത്ത^സംഗീത അവതരണവും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.