ദുബൈ: രാഷ്ട്രീയ എതിരാളികൾ ആരുമായും കൊമ്പു കോർക്കാൻ മടിക്കാത്ത പൂഞ്ഞാർ എം.എൽ.എ പി.സി. ജോർജിന് യു.എ.ഇയിൽ െകാമ്പു ചികിത്സ. വിവിധ പരിപാടികൾക്കായി ഇവിടെയെത്തിയ ജോർജിന് റാസൽഖൈമയിലെ ഫിസിയോ തെറാപ്പിസ്റ്റ് സാജിദ് കടക്കലാണ് ഹിജാമ തെറാപ്പി ഒരുക്കിയത്.
ഏഴു മാസം മൂൻപ് യു.എ.ഇ സന്ദർശിച്ച വേളയിൽ ഹിജാമ ചെയ്തത് ഫലം കണ്ടതിനെ തുടർന്നാണ് വീണ്ടും എത്തിയതെന്നും പ്രവാചകൻ സ്വീകരിച്ച രീതി എന്നത് വിശ്വാസം വർധിപ്പിക്കുന്നുവെന്നും ജോർജ് പറഞ്ഞു.
മുതുകിൽ കപ്പുമായി ഇരിക്കുന്ന ചിത്രവും അശുദ്ധ രക്തം നീക്കം ചെയ്യാൻ ഗുണകരമാണെന്ന സംഭാഷണത്തോടെയുള്ള വീഡിയോയും സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.