ഷാര്‍ജ: മീഡിയവണ്‍ ഷാര്‍ജ എക്സ്പോ സെൻററില്‍ ഒരുക്കുന്ന പതിനാലാംരാവ് പെരുന്നാള്മേളത്തിെൻറ ഭാഗമായ മലബാര്‍ രുചിയുല്‍സവത്തിന് ടി.വി അവതാരകനും മജീഷ്യനും പാചകവിദഗ്ധനുമായ രാജ്കലേഷ് നേതൃത്വം നല്‍കും. തനിമയുള്ള മലബാര്‍ വിഭവങ്ങളുമായി അഞ്ച് പ്രമുഖ റെസ്റ്ററൻറുകളാണ് രുചിയുല്‍സവത്തില്‍ അണിനിരക്കുക. വീട്ടമ്മമാരുടെ കൈപുണ്യവുമായി വനിതാ കൂട്ടായ്മ ഒരുക്കുന്ന പ്രത്യേക ഭക്ഷണസ്റ്റാളുമുണ്ടാവും. കളികളും മല്‍സരങ്ങളും മാജിക് പ്രകടനങ്ങളുമായി രാജ്കലേഷും സന്ദര്‍ശകര്‍ക്ക് ഒപ്പം ചേരും.
രുചിയുല്‍സവത്തിന്റെ ഭാഗായി ഒരുക്കുന്ന വേദിയില്‍ ഒപ്പന, കോല്‍ക്കളി, ദഫ്മുട്ട് തുടങ്ങിയ മാപ്പിളകലകള്‍ സംഗമിക്കുന്ന കലാമേളയുമുണ്ടാകും. ടിക്കറ്റെടുക്കുന്നവര്‍ക്ക് പതിനാലാം രാവിലെ സംഗീതവിരുന്നും, മലബാര്‍ രുചിയുല്‍സവവും, മാപ്പിളകലോല്‍സവും ആസ്വദിക്കാന്‍ അവസരമുണ്ടാകും. ടിക്കറ്റുകള്‍ക്ക് 0559634647 എന്ന നമ്പറില്‍ വിളിക്കണം. www.q-tickets.com എന്ന സൈറ്റില്‍ നിന്ന് ഓണ്‍ലൈനായും ടിക്കറ്റ് സ്വന്തമാക്കാം. 60 ദിര്‍ഹമാണ് ഫാമിലി ടിക്കറ്റ് നിരക്ക്. 10 ദിര്‍ഹത്തിന്റെയും 20 ദിര്‍ഹത്തിെൻറയും വ്യക്തിഗത ടിക്കറ്റുകളും ലഭ്യമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.