ദുബൈ: യു.എ.ഇയില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ നിര്‍ബന്ധമാ ക്കുന്നു. പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട മുഴുവന്‍ സേവനങ്ങള്‍ക്കും ആദ്യം പാസ്പോര്‍ട്ട് സ േവയുടെ പോര്‍ട്ടല്‍വഴി അപേക്ഷിക്കണം. ഇതിെൻറ പകര്‍പ്പുമായാണ് പാസ്പോര്‍ട്ട് സേവനകേ ന്ദ്രങ്ങളെ സമീപിക്കേണ്ടത്.
നിലവില്‍ ബിഎല്‍എസ് കേന്ദ്രങ്ങള്‍ വഴിയാണ് യു.എ.ഇയില്‍ പാസ്പോര്‍ട്ടിന് അപേക്ഷനല്‍കുന്നത്. എന്നാല്‍, ഇനി മുതല്‍ പാസ്പോര്‍ട്ട് സേവയുടെ https://embassy.passportindia.gov.in എന്ന പോര്‍ട്ടലിലാണ് ആദ്യം അപേക്ഷിക്കേണ്ടത്.
പോര്‍ട്ടല്‍ സന്ദര്ശിക്കുന്നവ താമസിക്കുന്ന രാജ്യം സെലക്ട് ചെയ്ത്. പേര് രജിസ്റ്റര്‍ ചെയ്ത് യൂസര്‍നെയിം ഉണ്ടാക്കണം. പിന്നീട് ആവശ്യമുള്ള സേവനം സെലക്ട് ചെയ്ത് ഓണ്‍ലൈനായി അപേക്ഷ പൂരിപ്പിക്കാം. പൂരിപ്പിക്കൽ നടപടി പൂര്‍ത്തായാക്കിയ ശേഷം ലഭിക്കുന്ന പ്രിൻറ് ഔട്ടും പാസ്പോര്‍ട്ട് സൈസ് ഫോട്ടായുമായാണ് ബി.എൽ.എസ് കേന്ദ്രങ്ങളില്‍ എത്തേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷ ഇനി മുതല്‍ നിര്ബന്ധമാവുകയാണെന്ന് അംബാസഡര്‍ നവ്ദീപ് സിങ് സൂരിയും, കോണ്‍സുല്‍ ജനറല്‍ വിപുലും സ്ഥിരീകരിച്ചിട്ടുണ്ട്. ഫോറം പൂരിപ്പിക്കുന്നതിന് ബി.എൽ.എസ് കേന്ദ്രങ്ങള്‍ ഈടാക്കുന്ന 30 ദിര്‍ഹവും ഇതിലൂടെ ലാഭിക്കാം. ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ബി.എൽ.എസ് കേന്ദ്രങ്ങളില്‍ ഈ ഫീസ് നല്കി അപേക്ഷിക്കാനുള്ള സൗകര്യം തുടരും. നാട്ടില്‍ നേരത്തേ പാസ്പോര്‍ട്ട് സേവയുടെ പോര്‍ട്ടലുകള്‍ വഴി ഓണ്‍ലൈന്‍ അപേക്ഷ നല്കുന്ന രീതി നിലവിലുണ്ട്. പാസ്പോര്‍ട്ട് സേവനത്തിനുള്ള സമയവും ചെലവും ലാഭിക്കാനാണ് ഈ നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.