ദുബൈ: പാസ്പോർട്ടിെൻറ നിറം മാറ്റാനുള്ള നീക്കം ഉപേക്ഷിക്കാനും അവസാന പേജിൽ വിലാസം നൽകുന്നത് തുടരാനും തീരുമാനിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രവാസികൾക്ക് ആഹ്ലാദം. എമിഗ്രേഷൻ ക്ലിയറൻസ് (ഇ.സി.ആർ) ആവശ്യമുള്ളവർക്ക് ഒാറഞ്ച് പാസ്പോർട്ട് നൽകാനാണ് നേരത്തെ നിശ്ചയിച്ചത്.
ഇതിനെതിരെ പ്രവാസലോകത്ത് വ്യാപകമായി വിമർശനമുയർന്നിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥരുടെ പാസ്പോർട്ടുകളൊഴികെ എല്ലാ പാസ്പോർട്ടുകൾക്കും കടുംനീല നിറമായിരുന്നു നൽകിയിരുന്നത്. കുടിയേറ്റ തൊഴിലാളികളെ രണ്ടാംകിട പൗരന്മാരായി കാണുന്നതാണ് സർക്കാറിെൻറ പുതിയ നീക്കമെന്നും പ്രവാസികളെ രണ്ടായി വേർതിരിക്കുന്ന നിയമ സംവിധാനത്തിെൻറ ഭാഗമാണെന്നുമായിരുന്നു പ്രധാന ആേക്ഷപം.
നാട്ടിൽ ഗതിയില്ലാതെ മറ്റ് രാജ്യങ്ങളിലേക്ക് പോകേണ്ടിവരുന്ന വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരെ അപഹസിക്കുന്നതാണ് ഇൗ തീരുമാനമെന്ന് വിവിധ പ്രവാസികളും സംഘടനകളും ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. അവസാന പേജിൽ നൽകുന്ന കുടുംബത്തെ കുറിച്ചുള്ള വിശദാംശങ്ങൾ ഇല്ലാതാക്കുന്നത് പ്രവാസി കുടുംബങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു. തീരുമാനത്തിൽ നിന്ന് സർക്കാർ പിൻവാങ്ങിയെന്ന വാർത്തയെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രവാസി ബന്ധു വെൽഫെയർ ട്രസ്റ്റ് ചെയർമാൻ കെ.വി. ശംസുദ്ധീൻ പറഞ്ഞു. പ്രവാസികളുടെ ശക്തിയായ സമ്മർദ്ദം ഇതിനു പിന്നിലുണ്ട്. പ്രതിഷേധത്തിെൻറ ഭാഗമായ വിവിധ പ്രചാരണങ്ങളിലും ഇ മെയിൽ സന്ദേശം അയക്കുന്നതിനും പതിനായിരങ്ങൾ പങ്കെടുത്തിട്ടുണ്ട്. ഇതുപോലെ തന്നെ പ്രവാസികൾക്കും ആധാർ ലഭ്യമാക്കുവാൻ നിലവിലുള്ള നിയമം ഭേദഗതി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.