അബൂദബി: േലാകത്തെ പ്രബലമായ പാസ്പോർട്ടുകളിൽ യു.എ.ഇ പാസ്പോർട്ട് നാലാം സ്ഥാനത്തെത്തി. ആർട്ടൺ കാപിറ്റൽസിെൻറ പുതുക്കിയ പാസ്പോർട്ട് സൂചികയിലാണ് 162 സ്കോറോടെ യു.എ.ഇ പാസ്പോർട്ട് വൻ നേട്ടം കരസ്ഥമാക്കിയത്. പാസ്പോർട്ട് ഉപയോഗിച്ച് എത്ര രാജ്യങ്ങളിലേക്ക് വിസയില്ലാതെയോ ഒാൺ അറൈവൽ വിസയിലോ പോകാമെന്നത് കണക്കാക്കിയുള്ള ‘വിസ ഫ്രീ സ്കോറി’െൻറ അടിസ്ഥാനത്തിലാണ് റാങ്ക് നിശ്ചയിക്കുന്നത്. യു.എ.ഇക്ക് ഒപ്പം ചെക്ക് റിപ്പബ്ലിക്, ഹംഗറി രാജ്യങ്ങളുടെ പാസ്പോർട്ടും നാലാം സ്ഥാനത്താണ്. സിംഗപ്പുർ, ജർമനി രാജ്യങ്ങളുടെ പാസ്പോർട്ടാണ് ഒന്നാം സ്ഥാനത്ത്.
കുവൈത്ത് 45, ഖത്തർ 48, ബഹ്റൈൻ 50, ഒമാൻ 52, സൗദി അറേബ്യ 54 എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാജ്യങ്ങളുടെ റാങ്ക്. ഇന്ത്യയുടെ റാങ്ക് 66 ആണ്.
നിലവിൽ യു.എ.ഇ പൗരന്മാർക്ക് 113 രാജ്യങ്ങളിലേക്ക് വിസയില്ലാതെയും 49 രാജ്യങ്ങളിലേക്ക് ഒാൺ അറൈവൽ വിസയിലും യാത്ര ചെയ്യാം. 36 രാജ്യങ്ങളിലേക്ക് മാത്രമേ യു.എ.ഇ പാസ്പോർട്ടുള്ളവർക്ക് മുൻകൂട്ടി വിസ എടുക്കേണ്ടതുള്ളൂ. ഒന്നാം സ്ഥാനത്തുള്ള ജർമനി, സിംഗപ്പുർ രാജ്യങ്ങളിലെ പൗരന്മാർക്ക് 127 രാജ്യങ്ങളിലേക്ക് വിസയില്ലാതെയും 38 രാജ്യങ്ങളിലേക്ക് ഒാൺ അറൈവൽ വിസയിലും പോകാം. 33 രാജ്യങ്ങളിലേക്ക് മാത്രമേ ഇവർക്ക് മുൻകൂർ വിസ ആവശ്യമുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.