ദുബൈ: സാമൂഹിക പ്രവർത്തകരുടെയും യു.എ.ഇയിലെ ഇന്ത്യൻ എമ്പസിയുടെയും സമയോചിത ഇടപെടൽ മൂലം യാത്രക്കിടെ പാസ്പോർട്ട് നഷ്ടപ്പെട്ട മലയാളി യുവാവിന് നാട്ടിലെത്താനായി. ബഹ്റൈനിൽ നിന്ന് ദുബൈ വഴി നാട്ടിലേക്കുള്ള യാത്രക്കിടെ കുടുങ്ങിപ്പോയ മലപ്പുറം വെളിയേങ്കാട് സ്വദേശി യൂസുഫിനാണ് എംബസി സഹായ ഹസ്തം നീട്ടിയത്.
പാസ്പോർട്ട് പോയതിനെ തുടർന്ന് ദുബൈ വിമാനത്താളത്തിൽ പെട്ടുപോയ ഇയാൾക്ക് എംബസി ഒൗട്ട് പാസ് അനുവദിക്കുകയായിരുന്നു. അതോടെ, രണ്ടുദിവസത്തെ ദുരിതത്തിന് അറുതിയായി.യൂസഫ് ഇന്നലെ രാത്രിയുള്ള വിമാത്തിൽ നാട്ടിലേക്ക് മടങ്ങിയതായി പ്രശ്ന പരിഹാരത്തിനായി ഇടപെട്ട സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
ഏപ്രിൽ 18ന് വൈകീട്ടുള്ള ‘ഫ്ലൈ ദുബൈ’ വിമാനത്തിലാണ് യുവാവ് നാട്ടിലേക്ക് തിരിച്ചത്.ദുബൈയിൽ കണക്ഷൻ ഫ്ലൈറ്റിൽ കയറുന്നതിന് മുമ്പ് എമിഗ്രേഷൻ കൗണ്ടറിലെത്തിയേപ്പാഴാണ് പാസ്പോർട്ട് നഷ്ടപ്പെട്ട വിവരം അറിയുന്നത്.തുടർന്ന് വിമാനത്താവളത്തിൽ കഴിയേണ്ടി വരികയായിരുന്നു. വിവരം അറിഞ്ഞതിനെ തുടർന്ന് യൂസഫിെൻറ ബഹ്റൈൻ തൊഴിലുടമയും സാമൂഹിക പ്രവർത്തകരും ഇടപെടുകയായിരുന്നു. എംബസിയും കോൺസുലേറ്റും സഹകരിച്ചതോടെ യാത്ര എളുപ്പമായി. കഴിഞ്ഞ ദിവസം ഇൗ വിഷയം വാട്സ് ആപ് ഗ്രൂപ്പുകളിൽ ചർച്ചയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.