ഒമാനിൽ നിന്നുള്ള യാത്രക്കാരെ യു.എ.ഇ അധികൃതർ സമ്മാനങ്ങളുമായി സ്വീകരിക്കുന്നു

കരമാർഗം ഒമാനിൽ നിന്ന്​ യാത്രക്കാർ എത്തിത്തുടങ്ങി

ദുബൈ: കരമാർഗമുള്ള യാത്രവിലക്ക്​ നീങ്ങിയതോടെ സഞ്ചാരികൾ ഒമാനിൽനിന്ന്​ യു.എ.ഇയിലേക്ക്​​ എത്തിത്തുടങ്ങി.

കോവിഡ്​ വ്യാപനം തടയാൻ​ എല്ലാ മുന്നൊരുക്കങ്ങളുമായാണ്​ യാത്രക്കാരെ സ്വീകരിക്കുന്നത്​. ജനറൽ ഡയറക്​ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്​സ്​ അഫയേഴ്​സ്​(ജി.ഡി.ആർ.എഫ്​.എ) അധികൃതരും അബൂദബി പൊലീസും അതിർത്തി കടന്നെത്തിയ ആദ്യ ദിവസത്തെ യാത്രക്കാരെ സമ്മാനപ്പൊതികളുമായാണ്​ സ്വീകരിച്ചത്​.

ചിലയാത്രക്കാർ അധികൃതർക്ക്​ പൂച്ചെണ്ടുകളും സമ്മാനങ്ങളും നൽകി. നിരവധി യാത്രക്കാർ യു.എ.ഇ അതിർത്തി കടന്ന്​ ഒമാനിലേക്കും യാത്ര ചെയ്​തു. മികച്ച ആരോഗ്യ സുരക്ഷ സംവിധാനങ്ങളുമായാണ്​ യാത്രക്ക്​ സൗകര്യമൊരുക്കിയതെന്ന്​ രാജ്യത്തെ തുറമുഖ-അതിർത്തി-ഫ്രീ സോൺ എന്നിവയുടെ സുരക്ഷക്കുള്ള പബ്ലിക് അതോറിറ്റി ഡയറക്​ടർ ഖലീഫ ഹമദ്​ അൽ ശംസി പറഞ്ഞു.

യാത്രക്കാരുടെയും ചരക്കുകളുടെയും സുഖമമായ ഒഴുക്ക്​ ഉറപ്പാക്കാൻ​ ഒമാൻ അധികൃതരുമായി സഹകരിച്ചാണ്​ കാര്യങ്ങൾ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

യാത്രക്കാർ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ വീഴ്​ച വരുത്തരുതെന്നും ഉത്തരവാദപ്പെട്ട വകുപ്പുകളുടെ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Tags:    
News Summary - Passengers began arriving by hand from Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.