ഷാർജ: യു.എ.ഇയിലെ മുൻനിര യാത്ര സേവന ദാതാക്കളായ സ്മാർട്ട് ട്രാവൽ വനിതകൾക്ക് പ്രത്യേകമായി ഒരുക്കിയ ആദ്യത്തെ ‘ആറ്റുകാൽ പൊങ്കാല’ ലേഡീസ് ഓൺലി ടൂർ പാക്കേജ് വിജയകരമായി സംഘടിപ്പിച്ചു. ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുപ്പിക്കുന്നതോടൊപ്പം കേരളത്തിലെ പ്രധാന നിരവധി ക്ഷേത്ര സന്ദർശനവും ടൂർ പാക്കേജിന്‍റെ ഭാഗമായിരുന്നു. യാത്രയിലുടനീളം സ്മാർട്ട് ട്രാവൽ ആൻഡ് ഹോളിഡേ മേക്കേഴ്‌സ് ഹോളിഡേ മാനേജറായ പ്രിയനിധി സംഘത്തോടൊപ്പം യാത്ര ചെയ്യുകയും യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തു.
സ്ത്രീകൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ ഒരു യാത്രാനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക ടൂർ ഒരുക്കിയതെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസം സ്മാർട്ട് ട്രാവൽ കാശി – അയോധ്യ പാക്കേജ് വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഈ ആദ്യ ലേഡീസ് ഓൺലി ആറ്റുകാൽ പൊങ്കാല പാക്കേജിന്‍റെ വിജയം ഒരു തുടക്കമാണ്. യു.എ.ഇയിൽനിന്ന് സ്ത്രീകൾക്കായി സുരക്ഷിതവും വിശ്വാസയോഗ്യവുമായ യാത്ര സേവനങ്ങൾ നൽകുന്ന ഒരു വിശ്വസ്ത ബ്രാൻഡ് ആയി മാറുകയാണ് സ്മാർട്ട് ട്രാവൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.