പ്രതീകാത്മക ചിത്രം
ഷാർജ: എമിറേറ്റിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ, പാകിസ്താൻ പാഠ്യപദ്ധതി പിന്തുടരുന്ന സ്വകാര്യ സ്കൂളുകളുടെ 2026–27 അധ്യയന വർഷാരംഭം നീട്ടിയതായി ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി (എസ്.പി.ഇ.എ) അറിയിച്ചു. നേരത്തെ മാർച്ച് 23ന് പുതിയ അധ്യയന വർഷം ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ പുതിയ സർക്കുലർ പ്രകാരം വിദ്യാർഥികൾക്ക് ക്ലാസുകൾ മാർച്ച് 30നാണ് ആരംഭിക്കുക. നിലവിലെ സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
മാർച്ച് 9 മുതൽ 12 വരെ നടക്കുന്ന പരീക്ഷകൾ വിദ്യാർഥികൾക്ക് ഓൺലൈൻ/റിമോട്ട് രീതിയിൽ എഴുതാമെന്നും അതോറിറ്റി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നുണ്ട്. അധ്യാപകരും രക്ഷിതാക്കളും സ്കൂളുകളിൽ വരുന്നതുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങൾ പുതുക്കിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.