അല്‍ദഫ്​റയിലെ പാര്‍ക്കിൽ എത്തിച്ചേർന്ന കുടുംബങ്ങൾ

സന്ദർശകരെ ആകർഷിച്ച്​ അല്‍ദഫ്​റയിലെ പാര്‍ക്കുകൾ

അബൂദബി: നാലുനാൾ നീണ്ട ചെറിയ പെരുന്നാൾ അവധി ദിനങ്ങൾ ആഘോഷമാക്കി അബൂദബിയിലെ താമസക്കാർ. ഈദുല്‍ ഫിത്​ർ അവധിയുടെ ഭാഗമായി അല്‍ദഫ്​റ മേഖലയിലുടനീളമുള്ള പാര്‍ക്കുകളിലേക്ക് കുടുംബങ്ങളും സന്ദര്‍ശകരും ഒഴുകിയെത്തി. സന്ദര്‍ശകര്‍ക്കായി വ്യത്യസ്തങ്ങളായ വിനോദ പരിപാടികളും മറ്റും പാര്‍ക്കുകളില്‍ ഒരുക്കിയിരുന്നു. ആഘോഷ സന്ദർഭങ്ങളിൽ സാമൂഹിക ക്ഷേമം വര്‍ധിപ്പിക്കാനും സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് അൽദഫ്​റ റീജ്യന്‍ മുനിസിപ്പാലിറ്റിയാണ് പാര്‍ക്കുകളിലെ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്. സാംസ്‌കാരിക മല്‍സരങ്ങളിലെ വിജയിക്കള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്ന രീതിയിലാണ് പരിപാടികള്‍ ക്രമീകരിച്ചിരുന്നത്.

നാടകങ്ങള്‍, സര്‍ഗാത്മക ശിൽപശാലകള്‍ എന്നിവയും പ്രമുഖ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെയും പാര്‍ക്കുകളിലെത്തിച്ചു. തദ്ദേശീയ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനും ഇവിടെ സൗകര്യങ്ങളുണ്ടായിരുന്നു. ആഘോഷങ്ങളുടെ മാറ്റുകൂട്ടുന്നതിനായി നഗരങ്ങളില്‍ അലങ്കാര ലൈറ്റുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിനു പുറമേ പാര്‍ക്കുകളില്‍ കുട്ടികള്‍ക്കായി കളിയിടങ്ങളും കടലിന് അഭിമുഖമായി നടപ്പാതകളും ഒരുക്കുകയുണ്ടായി. ഇതും കുടുംബസമേതം പാര്‍ക്കുകളില്‍ പെരുന്നാള്‍ ആഘോഷിക്കാനെത്തിയവരെ ആകര്‍ഷിക്കുന്നതായി.

Tags:    
News Summary - Parks in Al Dhafra attract visitors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.