യു.ഡി.എഫ് വിജയം ആഘോഷിച്ച് ദുബൈ കെ.എം.സി.സി മലപ്പുറം കമ്മിറ്റി

ദുബൈ: മതേതര കേരളത്തിന്‍റെ വീണ്ടെടുപ്പിനും സാമൂഹിക ഐക്യത്തിനുമായി കേരളത്തിൽ യു.ഡി.എഫ് നേടിയ വിജയത്തിൽ ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ആഘോഷ പരിപാടി സംഘടിപ്പിച്ചു. ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ലഡു വിതരണം, കേക്ക് മുറിക്കൽ, മുദ്രാവാക്യ വിളികൾ എന്നിവ ആവേശം നിറച്ചു. ഇശൽ അബൂദബിയുടെ മുട്ടിപ്പാട്ട് ടീമിന്‍റെ വിജയാഘോഷ ഗാനങ്ങൾ പരിപാടിക്ക് കൂടുതൽ ഉണർവും ആവേശവും നൽകി. മതത്തിന്‍റെ പേരിൽ കേരളത്തെ വിഭജിക്കാൻ ശ്രമിച്ച ശക്തികളെ ജനങ്ങൾ തള്ളിക്കളഞ്ഞതിന്‍റെ തെളിവാണ് ഈ ജനവിധിയെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

സിദ്ദീഖ് കാലൊടി അധ്യക്ഷത വഹിച്ചു. എ.പി. നൗഫൽ സ്വാഗതം പറഞ്ഞു. അബ്ദുല്ല അരങ്ങാടി, പി.വി. നാസർ, ആർ. ഷുക്കൂർ, അഡ്വ. സജീദ്, നാസർ എടപ്പറ്റ എന്നിവർ സംസാരിച്ചു. കുഞ്ഞാലി കള്ളിയത്ത്, മൊയ്ദു മക്ക്യാട്, ഷെഹീർ കൊല്ലം എന്നിവർ പങ്കെടുത്തു. സിദ്ധീഖ് കാലൊടി, നൗഫൽ വേങ്ങര, ഒ.ടി. സലാം, മുജീബ് കോട്ടക്കൽ, ഇഖ്ബാൽ പള്ളാർ, അഷ്‌റഫ് കൊണ്ടോട്ടി, മുഹമ്മദ് വള്ളിക്കുന്ന്, സിനാൽ, അമീൻ വണ്ടൂർ, മുസ്തഫ ആതീരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    
News Summary - Dubai KMCC Malappuram Committee celebrates UDF victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.