അജ്മാന്‍: കാൽനട യാത്രക്കാർ റോഡുകൾ മുറിച്ചു കടക്കാൻ സീബ്ര ലൈനുകൾ മാത്രം ഉപയോഗിക്കണമെന്ന് ഓർമിപ്പിച്ച് അജ്മാൻ പൊലീസ്. ജി.സി.സി ട്രാഫിക്ക് വാരാഘോഷത്തിന്‍റെ ഭാഗമായുള്ള ബോധവത്കരണ കാമ്പയിനിലാണ് പൊലീസിന്‍റെ നിർദേശം. കാൽനടയാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട അവബോധം എല്ലാ യാത്രക്കാരിൽ വർധിപ്പിക്കുകയാണ് കാമ്പയിനിന്‍റെ ലക്ഷ്യം. റോഡ് ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും റോഡ് ഉപയോക്താക്കളും കാൽനടയാത്രക്കാരും നേരിടുന്ന വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനും ബോധവത്കരണങ്ങൾ നിർണായക പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
അമിത വേഗത, റോഡിലെ അശ്രദ്ധ, അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ നിന്ന് റോഡ് മുറിച്ചുകടക്കൽ എന്നിവയാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങൾ. ബോധവത്കരണ കാമ്പയിനിന്‍റെ ഭാഗമായുള്ള നിര്‍ദേശങ്ങള്‍ മലയാളം അടക്കം വിവിധ ഭാഷകളില്‍ അജ്മാന്‍ പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. അപകടമുണ്ടായാല്‍ 999 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് അജ്മാന്‍ പൊലീസ് നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.