സ്വദേശിവല്‍ക്കരണം: സമയപരിധി ജൂൺ 30ന്​ അവസാനിക്കും

അബൂദബി: സ്വദേശിവല്‍ക്കരണ ലക്ഷ്യം പാലിക്കുന്നതിന് സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്കു നല്‍കിയിരിക്കുന്ന സമയപരിധി ജൂൺ 30ന്​ അവസാനിക്കുമെന്ന്​ ഓർമിപ്പിച്ച്​ മാനവ വിഭവ ശേഷി, സ്വദേശിവത്​കരണ മന്ത്രാലയം. അമ്പതോ അതിലേറെയോ ജീവനക്കാരുള്ള സ്വകാര്യ കമ്പനികള്‍ക്ക്​ സ്വദേശിവല്‍ക്കരണ ടാര്‍ഗറ്റ് തികക്കാനുള്ള സമയ പിരിധി ഈ വര്‍ഷം ജൂണ്‍ 30നാണ്​.

2026ലെ ആദ്യ പകുതിയില്‍ കമ്പനികള്‍ വൈദഗ്ധ്യമുഉള്ള തൊഴിലുകളില്‍ സ്വദേശിവല്‍ക്കരണ നിരക്കില്‍ ഒരു ശതമാനം വര്‍ധനവ് നടപ്പാക്കാണമെന്നാണ്​ നിർദേശം. രണ്ടാം പകുതിയിലും ഒരു ശതമാനം വര്‍ധനവ് നടപ്പാക്കണമെന്നാണ് സ്വദേശിവല്‍ക്കരണ നയത്തിലും തീരുമാനത്തിലും നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ 2026ല്‍ സ്വദേശിവല്‍ക്കരണ നിരക്കില്‍ രണ്ട് ശതമാനം വര്‍ധനവാണ് കൊണ്ടുവരിക.

2026ന്‍റെ ആദ്യ പകുതിയില്‍ സ്വദേശിവല്‍ക്കരണ ലക്ഷ്യം കൈവരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ ജൂലൈ ഒന്നു മുതല്‍ പിഴ ചുമത്തിത്തുടങ്ങുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പിഴ ചുമത്തപ്പെടുന്നത് ഒഴിവാക്കാന്‍ ശേഷിക്കുന്ന സമയപരിധിക്കുള്ളില്‍ തന്നെ കമ്പനികളില്‍ സ്വദേശികളെ നിയമിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ജൂലൈ ഒന്ന്​ മുതലാണ് പരിശോധനകള്‍ക്കു തുടക്കം കുറിക്കുക.

Tags:    
News Summary - Indigenization: Deadline ends on June 30th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.