????????? ???????????? ????????? ??????? ?????? ???????? ?????

പാർക്കിങ് നിയമലംഘനം പിടികൂടാൻ ഷാർജയിൽ ഡിജിറ്റൽ കാറെത്തി

ഷാർജ: പാർക്കിങ് മേഖലകളിലെ നിയമലംഘനങ്ങൾ പിടികൂടാൻ ഷാർജയിൽ അത്യാധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന കാറെത്തി. മണിക്കൂറിൽ 3000 വാഹനങ്ങൾ സ്​കാൻ ചെയ്യാൻ കഴിവുള്ള ഇതിനെ യു.എ.ഇ ഇന്നോവേഷൻ (നൂതനവിദ്യ) മാസാഘോഷത്തി​െൻറ ഭാഗമായി അൽ മജാസ്​ വാട്ടർഫ്രണ്ട് പാർക്കിലാണ് പ്രദർശിപ്പിച്ചത്. യു.എ.ഇയിൽ ഈ രംഗത്ത് ആദ്യമെത്തുന്ന വാഹനമാണിത്. വാഹനം ഉപയോഗപ്പെടുത്തുന്നതോടെ ഉദ്യോഗസ്​ഥരുടെ നിരീക്ഷണം ഇല്ലാതെ തന്നെ പാർക്കിങ് രംഗത്തെ നിയമലംഘനങ്ങൾ കണ്ടെത്താനാകും. 

പാർക്കിങിന് പണം നൽകാതെ രക്ഷപ്പെടുന്നവർക്ക് പണികിട്ടുകയും ചെയ്യും. പരീക്ഷണഘട്ടം പൂർത്തിയാകുന്ന മുറക്ക് വാഹനം ഷാർജയിലെ പ്രധാനപ്പെട്ട ഇടങ്ങളിൽ എത്തി നിരീക്ഷണം ആരംഭിക്കുമെന്ന് ഷാർജ നഗരസഭ പബ്ലിക് പാർക്കിങ് വകുപ്പ് ഡയറക്ടർ അലി അഹമ്മദ് അബു ഗാസിൻ പറഞ്ഞു. വാഹനത്തി​െൻറ മുകളിൽ സ്​ഥാപിച്ച മൊബൈൽ കാമറയാണ് വാഹനങ്ങളെ സ്​കാൻ ചെയ്യുക. പണമടച്ചാണോ വാഹനങ്ങൾ  പാർക്കിങ് മേഖലയിലേക്ക് പ്രവേശിച്ചിട്ടുള്ളതെന്ന് സ്​കാനിങിൽ ബോധ്യമാകും. ഈ ജോലി സാധാരണയായി ഉദ്യോഗസ്​ഥർ ചെയ്ത് വരുന്നതാണ്. എന്നാൽ വാഹനം കൂടി എത്തുന്നതോടെ നിരീക്ഷണം കൂടുതൽ കാര്യക്ഷമമാകുമെന്ന് അധികൃതർ പറഞ്ഞു.

Tags:    
News Summary - parking-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.