????? ?????? ?????

പാർക്കിങിന്​ പണമടക്കാൻ പുതിയ വഴിയുമായി ആർ.ടി.എ

ദുബൈ: ആൻഡ്രോയിഡ്​ ഫോണും നോൾ കാർഡും ഉപ​േയാഗിച്ച്​ പാർക്കിങ്​ ഫീസ്​ അടക്കാൻ ആർ.ടി.എ. സംവിധാനം ഒരുക്കി. നിയർ ഫീൽഡ്​ കമ്മ്യൂണിക്കേഷൻ (എൻ.എഫ്​.സി.) സ​േങ്കതിക വിദ്യ ഉപയോഗിച്ചാണ്​ ഇത്​ സാധ്യമാക്കുന്നത്​. ദുബൈ സർക്കാരി​​െൻറ സ്​മാർട്​ സിറ്റി പദ്ധതിയുടെ ഭാഗമായാണ്​ ഇത്​ നടപ്പാക്കുന്നത്​. 
നിലവിൽ ആൻഡ്രോയിഡ്​ പ്ലാറ്റ്​ഫോമുകളിൽ മാത്രമാണ്​ ഇത്​ പ്രവർത്തിക്കുക. ആർ.ടി.എയുടെ ദുബൈ ആപ്പ്​ ഡൗൺലോഡ്​ ചെയ്യുകയാണ്​ ഇൗ സൗകര്യം ഉപയോഗിക്കാനുള്ള ആദ്യ വഴി. ഇതിലെ നോൽ കാർഡ്​ ഒാപ്​ഷൻ ഉപയോഗിച്ച്​ ഇ^ പാർക്കിങ്​ പഴ്​സ്​ ടോപ്​അപ്​ ചെയ്യാം. 
ഇത്​ ഉപയോഗിക്കുക വഴി നോൽ കാർഡിൽ നിന്ന്​ പണം ഇ^ പാർക്കിങ്​ പഴ്​സിൽ എത്തും. ഇ^ പാർക്കിങ്​ പഴ്​സ് ഉപയോഗിച്ച്​ പാർക്കിങ്​ ഫീസ്​ അടക്കാം. കാറിൽ നിന്ന്​ ഇറങ്ങി ടിക്കറ്റ്​ മെഷ്യ​​െൻറ അടുത്ത്​ പോകുന്നത്​ ഒഴിവാക്കാൻ ഇൗ സംവിധാനം ഉപകരിക്കുമെന്ന്​ ആർ.ടി.എ. യുടെ ട്രാഫിക്​ ആൻറ്​ റോഡ്​ ഏജൻസി സി.ഇ.ഒ. മൈത്ത ബിൻത്​ അദായി പറഞ്ഞു. 
Tags:    
News Summary - parking rta-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.