അബൂദബി: വഴിയരികിലും നടപ്പാതകളിലും അടക്കം നിരോധിത ഇടങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി അബൂദബി സിറ്റി മുനിസിപ്പാലിറ്റി.നിരോധിത മേഖലകളില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 1000 ദിര്‍ഹം പിഴചുമത്തുമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കും അധികൃതര്‍ തുടക്കംകുറിച്ചു.
നഗരഭംഗി കാത്തുസൂക്ഷിക്കുന്നതിന് ഡ്രൈവര്‍മാര്‍ ഉത്തരവാദിത്തം കാണിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.നിയമലംഘനം നടത്തി പിഴ ചുമത്തപ്പെട്ടാല്‍ 30 ദിവസത്തിനകമാണ് തുക കെട്ടുന്നതെങ്കില്‍ 500 ദിര്‍ഹം മാത്രം അടച്ചാല്‍ മതിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.