ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തക്ക് അബൂദബി മാര്‍ത്തോമ്മാ ഇടവക നല്കിയ ആദരം
അബൂദബി: പൗരോഹിത്യ ശുശ്രൂഷയില്‍ അമ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ച ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തക്ക് അബൂദബി മാര്‍ത്തോമ്മാ ഇടവക ആദരം നല്‍കി. ഇടവകയുടെ 54ാമത് ഇടവക ദിന ചടങ്ങിലാണ് പ്രത്യേക ആദരവ് അര്‍പ്പിച്ചത്.
75 വയസ്സ് പൂര്‍ത്തീകരിച്ച മെത്രാപ്പോലീത്തയുടെ ജന്മദിനവും ഇതോടോപ്പോം ആഘോഷിച്ചു. യു.എ.ഇയിലെ ഇന്ത്യന്‍ ഡെപ്യൂട്ടി അംബാസഡര്‍ എ. അമര്‍നാഥ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. മലങ്കര യാക്കോബായ സഭയുടെ ഡല്‍ഹി ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ യൗസേബിയസ് മെത്രാപ്പോലീത്ത മുഖ്യ സന്ദേശം നല്‍കി.
ഇടവക വികാരി ജിജോ സി ഡാനിയേല്‍, സഹ വികാരി ബിജോ എബ്രഹാം തോമസ്, സെക്രട്ടറി മാത്യു ജോര്‍ജ്, ട്രസ്റ്റിമാരായ വര്‍ഗീസ് മാത്യു, എബി ജോണ്‍, വൈസ് പ്രസിഡന്‍റ് ഇ.ജെ. ഗീവര്‍ഗീസ്, പാരിഷ് ഡേ കണ്‍വീനര്‍ ജിജു കെ. മാത്യു എന്നിവര്‍ സംസാരിച്ചു. ഇടവക ഗായകസംഘവും സണ്‍ഡേ സ്‌കൂള്‍ വിദ്യാർഥികളും ഗാനങ്ങള്‍ ആലപിച്ചു. തുടര്‍ച്ചയായി പതിനാലാം തവണയും ഏറ്റവും നല്ല ശാഖക്കുള്ള അവാര്‍ഡ് നേടിയ അബൂദബി മാര്‍ത്തോമ്മാ യുവജനസഖ്യത്തിന് പ്രത്യേക അനുമോദനവും അര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.