ദുബൈ: ഭായ് ഉത്തേ–തല്ലേ നഹി ദേക്കോ, ഇദർ ആയിയേ..... ദുബൈയിലെ അൽ ഖൂസ് ലേബർ ക്യാമ്പുകളിലെ ത ിരക്ക് പിടിച്ച പാതയിലൂടെ കൊടും വെയിലത്ത് തൊണ്ട വരണ്ട് നടന്ന് പോകുമ്പോൾ സ്നേഹം ന ിറഞ്ഞ ഈ പഞ്ചാബ് വിളി കേട്ടാൽ മടിച്ച് നിൽക്കേണ്ട നിങ്ങളെ തന്നെയാണ് അവർ വിളിക്കുന്നത ്.
ഇഷ്ടം പോലെ വെള്ളം കുടിച്ചും ലഘുഭക്ഷണവും കഴിച്ച് കുറച്ച് നേരം സ്നേഹത്തിെൻറ തണൽ ആസ്വദിച്ചും ആശ്വാസത്തോടെ യാത്ര തുടരാം. സ്വന്തമായി തയ്യാർ ചെയ്ത തണുത്ത മധുര പാനിയങ്ങളും ലഘുഭക്ഷണവും ഒരുക്കിയാണ് പതിനായിര കണക്കിന് തൊഴിലാളികൾ വസിക്കുന്ന അൽ ഖൂസ് ലേബർ ക്യാമ്പിൽ, പഞ്ചാബിൽ നിന്നുള്ള സിഖ് സഹോദരങ്ങൾ സേവനം നടത്തുന്നത്.
25 പേരടങ്ങുന്ന ഗ്രൂപ്പുകളായിട്ടാണ് ഇവർ വിവിധ ഭാഗങ്ങളിൽ തണ്ണീർ പന്തലുകളൊരുക്കിയിരിക്കുന്നത്. ചൂടൊന്നും വകവെക്കാതെയുള്ള ഇവരുടെ സേവനം മറ്റുള്ളവർക്കും മാതൃകയാണ്. തൊഴിലാളികൾ ഒത്തുകൂടുന്ന വെള്ളിയാഴ്ച ദിവസങ്ങളിലാണ് പ്രധാനമായും ഇവരെത്തുന്നത്. വിവിധ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്ക് വലിയ ആശ്വാസമാണ് ഈ പഞ്ചാബി സ്നേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.