നാ​ട്ടി​ലേ​ക്ക്​ പോ​കു​ന്ന​തി​നാ​യി പാ​കി​സ്താ​ൻ സ്വ​ദേ​ശി​യെ

വി​മാ​ന​ത്തി​ൽ ക​യ​റ്റു​ന്നു

മ​ല​യാ​ളി​യു​ടെ കാ​രു​ണ്യ​ത്തി​ൽ പാ​ക്​ സ്വ​ദേ​ശി നാ​ട​ണ​ഞ്ഞു

ഉ​മ്മു​ല്‍ ഖു​വൈ​ന്‍: മ​സ്തി​ഷ്ക​സം​ബ​ന്ധ​മാ​യ അ​സു​ഖം​മൂ​ലം മൂ​ന്ന് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഉ​മ്മു​ല്‍ ഖു​വൈ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പാ​കി​സ്താ​ൻ സ്വ​ദേ​ശി നാ​ട​ണ​ഞ്ഞു. പാ​കി​സ്താ​നി​ലെ സ​ർ​ഗോ​ധ സ്വ​ദേ​ശി​യാ​യ സാ​ഖി​ബ് ജാ​വേ​ദാ​ണ് (45) ഉ​മ്മു​ല്‍ ഖു​വൈ​ന്‍ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് സ​ജ്ജാ​ദ് നാ​ട്ടി​ക​യു​ടെ സ​ഹാ​യ​ത്താ​ല്‍ നാ​ട്ടി​​ലേ​ക്ക്​ പോ​യ​ത്.

വി​സ​യോ പാ​സ്​​പോ​ർ​ട്ടോ മ​റ്റു രേ​ഖ​ക​ളോ ഇ​ദ്ദേ​ഹ​ത്തി​ന് ഇ​ല്ലാ​യി​രു​ന്ന​താ​യി സ​ജ്ജാ​ദ് നാ​ട്ടി​ക പ​റ​ഞ്ഞു. രോ​ഗി​ക്ക് ഇ​ട​ക്കി​ടെ ഫി​റ്റ്സ് വ​രു​ന്ന​തും വ​ള​രെ​യേ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​കി​സ്താ​ൻ കോ​ൺ​സു​ലേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ ആ​വ​ശ്യ​മാ​യ എ​ല്ലാ രേ​ഖ​ക​ളും ശ​രി​യാ​ക്കി.

ഏ​ക​ദേ​ശം പ​ത്ത് ല​ക്ഷം ദി​ർ​ഹ​ത്തോ​ളം വ​രു​ന്ന ഭീ​മ​മാ​യ ആ​ശു​പ​ത്രി ബി​ൽ അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ച്ച് ഒ​ഴി​വാ​ക്കി കി​ട്ടി​യ​തോ​ടെ യാ​ത്ര​ക്കു​ള്ള വ​ഴി​തെ​ളി​യു​ക​യാ​യി​രു​ന്നു. നാ​ട്ടി​ൽ സ്ട്രെ​ച്ച​റി​ൽ കൊ​ണ്ടു​പോ​വാ​നു​ള്ള വ​ൻ തു​ക ചാ​രി​റ്റി സൊ​സൈ​റ്റി​യു​ടെ സ​ഹാ​യ​ത്തോ​ടെ അ​ട​ക്കു​ക​യും ചെ​യ്തു. പി.​ആ​ർ.​ഒ ഫ​യാ​സ് അ​ഹ​മ്മ​ദി​ന്‍റെ സ​ഹാ​യം​കൂ​ടി ല​ഭി​ച്ച​തോ​ടെ രേ​ഖ​ക​ൾ എ​ളു​പ്പ​ത്തി​ലാ​യി.

Tags:    
News Summary - Pakistani native return to his homeland with the help of a malayali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.